'കുരുത്തത് പാഴ്‌ചേന ', ബ്രോ ഡാഡിയുടെ രസകരമായ സ്നീക്ക് പീക്ക്; വീഡിയോ

ബ്രോ ഡാഡിയിലെ സ്നീക് പീക്ക് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. പൃഥ്വിരാജിന്റേയും മോഹന്‍ലാലിന്റേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭഷണങ്ങളാണ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ യുട്യൂബ് ചാനലിലീടെ പുറത്ത് വിട്ടത്. പൃഥ്വിരാജിന്റെ കഥാപാത്രമായ ഈശോ ജോണ്‍ കാറ്റാടിയുടെ കഥാപാത്രം ഉറങ്ങികിടക്കുന്ന മോഹന്‍ലാലിന്റെ കഥാപാത്രമായ ജോണ്‍ കാറ്റാടിയോട് സ്റ്റീല്‍സ് കമ്പനിയുടെ ടാഗ്ലൈന്‍ വന്ന് പറയുന്നതാണ് രംഗം.

‘കാറ്റാടി സ്റ്റീല്‍സ്, കരുത്തിലിവന്‍ കാട്ടാന’ എന്ന് ഈശോ പറയുമ്പോള്‍ താനൊരു ടാഗ്ലൈന്‍ പറയാമെന്ന് ജോണ്‍ പറയുന്നു. ‘കുരുത്തത് പാഴ്ച്ചേന’ എന്ന ടാഗ്ലൈന്‍ പറഞ്ഞ് ഉല്പന്നം നീ തന്നെയാണെന്നും ജോണ്‍ ഈശോയോട് പറയുന്നു.

ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്.

ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Read more