ബ്രോ ഡാഡി റീമേക്കില്‍ മീനയുടെ വേഷത്തില്‍ തൃഷ; പൃഥ്വിരാജിന്റെയും കല്യാണിയുടെയുടെയും വേഷത്തില്‍ ഈ താരങ്ങള്‍...

‘ബ്രോ ഡാഡി’ തെലുങ്ക് റീമേക്കിലെ താരങ്ങളുടെ ലിസ്റ്റ് പുറത്ത്. ‘ലൂസിഫര്‍’ സിനിമയ്ക്ക് ശേഷം മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായി എത്തിയ ബ്രോ ഡാഡിയാണ് ചിരഞ്ജീവി റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിര്‍മ്മിച്ചത്. മീനയും കല്യാണി പ്രിയദര്‍ശനുമായിരുന്നു ചിത്രത്തില്‍ നായികമാര്‍. കല്യാണ്‍ കൃഷ്ണയാണ് തെലുങ്കില്‍ ഈ ചിത്രമൊരുക്കുന്നത്. തെലുങ്കില്‍ മീനയുടെ വേഷത്തില്‍ തൃഷയാണ് അഭിനയിക്കാനൊരുങ്ങുന്നത്.

പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും അവതരിപ്പിച്ച കഥാപാത്രങ്ങളായി ശര്‍വാനന്ദും ശ്രീ ലീലയും അഭിനയിക്കും. ചിരഞ്ജീവിയുടെ മകളും കോസ്റ്റിയൂം ഡിസൈനറുമായ സുസ്മിത കോനിഡേല ആയിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം, ‘ഗോഡ്ഫാദര്‍’ എന്ന പേരിലാണ് ലൂസിഫറിന്റെ റീമേക്ക് ചിരഞ്ജീവി ഒരുക്കിയത്.

Read more

ചിത്രം ഫ്‌ളോപ്പ് ആയിരുന്നു. അതുകൊണ്ട തന്നെ മറ്റൊരു റീമേക്കുമായി വരുമ്പോള്‍ എന്താവും എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍. ബ്രോ ഡാഡി മറ്റൊരു റീമേക്കും ചിരഞ്ജീവിയുടെതായി ഒരുങ്ങുന്നുണ്ട്. അജിത്ത് ചിത്രം ‘വേതാള’ത്തിന്റെ റീമേക്ക് ‘ഭോലാ ശങ്കര്‍’ ആണ് ചിരഞ്ജീവിയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം.