കോമഡിയ്‌ക്കൊപ്പം സസ്‌പെന്‍സുമായി ബ്രദേഴ്‌സ് ഡേ; ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്

ഷാജോണിന്റെ സംവിധാനത്തിലൊരുങ്ങുന്ന പൃഥ്വിരാജിന്റെ ഓണ ചിത്രം ബ്രദേഴ്സ് ഡേ സെന്‍സറിങ് കഴിഞ്ഞു. ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് ആണ്. ലൂസിഫറിന് ശേഷം തിയേറ്ററിലെത്തുന്ന പൃഥ്വി ചിത്രമാണ് ബ്രദേഴ്സ് ഡേ. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാതാവ്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ഇത്. രചനയും സംവിധാനവും ഷാജോണ്‍ കൈകാര്യം ചെയ്തിരിക്കുന്നു.

സസ്‌പെന്‍സും ആക്ഷനും കോമഡിയും കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ട്രെയി്‌ലര്‍ ഒരുക്കിയിരിക്കുന്നത്. 4 മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറില്‍ മികച്ചൊരു വേഷം ഷാജോണ്‍ കൈകാര്യം ചെയ്തിരുന്നു.

വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, , മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം.

Latest Stories

ബുംറയെ പൂട്ടാനുള്ള പൂട്ട് ഞാൻ പറയാം, അതോടെ അവൻ തീരും; ഓസ്‌ട്രേലിയക്ക് ഉപദേശവുമായി സൈമൺ കാറ്റിച്ച്

ആഘോഷമാക്കാണോ 'ബറോസ്'? തമിഴ്‌നാട്ടില്‍ നിന്നും ആദ്യ പ്രതികരണങ്ങള്‍, പ്രിവ്യൂവിന് ശേഷം പ്രതികരിച്ച് താരങ്ങള്‍

ജയ്‌സ്വാൾ മോനെ നിനക്ക് എന്തിനാണ് ഇത്രയും ധൃതി, എവിടേലും പോകാൻ ഉണ്ടോ, ഇങ്ങനെ ആണെങ്കിൽ പുറത്താവുന്നതാണ് നല്ലത്": ചേതേശ്വർ പുജാര

ഓഹോ അപ്പോൾ അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നോ, ആ ഒറ്റ കാരണം കൊണ്ടാണ് ഇത്ര പെട്ടെന്ന് വിരമിച്ചത്; വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശം; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

BGT 2024: ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യം ആ മേഖല, അവിടെ പണി കിട്ടും എന്ന് ഉറപ്പാണ്: ചേതേശ്വർ പൂജാര

ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിൽ നടന്ന അപകടം: കുടുങ്ങിയ യുവാക്കളെ കൊണ്ട് ട്രക്ക് നീങ്ങിയത് മുന്നൂറ് മീറ്ററോളം; ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിച്ച് നാട്ടുകാർ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി ആരോഗ്യവകുപ്പ്; 18 ശതമാനം പലിശയടക്കം പണം തിരിച്ചുപിടിക്കും

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്