'ഒരു കനേഡിയന്‍ ഡയറി' യിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യും

നവാഗത സംവിധായികയായ സീമ ശ്രീകുമാര്‍ ഒരുക്കുന്ന ‘ഒരു കനേഡിയന്‍ ഡയറി’ എന്ന ചിത്രത്തിലെ പുതിയ ഗാനം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് പ്രേക്ഷകരിലേക്ക് എത്തും. വിദ്യാധരന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്യുക. കൂടാതെ സംഗീത സംവിധായകന്‍ ശരത്, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, ഗായകന്‍ ഉണ്ണിമേനോന്‍, അഭിനേതാക്കളായ കൈലാഷ്,കലാഭവന്‍ നവാസ്, എഴുത്തുകാരി കെ പി സുധീര, സംവിധായകന്‍ ബഷീര്‍ എന്നിവരും ഗാനം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വയ്ക്കും.

80 ശതമാനത്തിലേറെ കാനഡയില്‍ വച്ച് ചിത്രീകരിച്ച ചിത്രം ഡിസംബറിലാകും തിയേറ്റര്‍ റിലീസായി പ്രേക്ഷകരിലേക്ക് എത്തുക.പുതുമുഖങ്ങളായ പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിംറാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

കെ.എ ലത്തീഫ് ചിട്ടപ്പെടുത്തിയ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശിവകുമാര്‍ വാരിക്കരയാണ് .പുതുമുഖ അഭിനേതാക്കള്‍ക്കും ഗായകര്‍ക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളും പിന്നണി ഗായകന്മാരായ ഉണ്ണിമേനോന്‍ , മധു ബാലകൃഷ്ണന്‍, വെങ്കി അയ്യര്‍ ,കിരണ്‍ കൃഷ്ണന്‍ , രാഹുല്‍ കൃഷ്ണന്‍ , മീരാ കൃഷ്ണന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-കൃഷണകുമാര്‍ പുറവന്‍കര , അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു ശിവന്‍, അസി.ഡയറക്ടര്‍- പ്രവിഡ് എം, പശ്ചാത്തല സംഗീതം- ഹരിഹരന്‍ എം.ബി,സൗണ്ട് എഫക്ട്- ധനുഷ് നായനാര്‍, എഡിറ്റിങ്ങ് – വിപിന്‍ രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുജയ് കുമാര്‍.ജെ.എസ്സ്.

Latest Stories

ഫുഡ് ഡെലിവറി ഏജന്റ്റായി കമ്പനി മേധാവിയും ഭാര്യയും; പിന്നിലെ കാരണം ഇത്!!!

റിങ്കു ഒന്നും അല്ല, ഇന്ത്യൻ ടി 20 ടീമിന്റെ ഭാവി ഫിനിഷർമാർ അവന്മാർ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

അതി കഠിനമായ വയറുവേദന; 21കാരിയുടെ വയറിൽ നിന്ന് നീക്കിയത് 2 കിലോ മുടി

ബജാജ് ഫ്രീഡം 125; സിഎന്‍ജി വാഹന വിപ്ലവത്തില്‍ നിന്നും ട്രേഡ് മാര്‍ക്ക് വിവാദത്തിലേക്ക്

"പരിശീലകൻ എന്ത് ചെയ്തിട്ടാണ്? ഞങ്ങൾ ആണ് എല്ലാത്തിനും കാരണം"; എറിക്ക് ടെൻഹാഗിനെ പിന്തുണച്ച് ഹാരി മഗ്വയ്ർ

ഇന്ന് രാത്രി എന്തും സംഭവിക്കാം; ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ത്തേക്കും; ഒക്‌ടോബര്‍ ഏഴിന് ഇസ്രയേല്‍ പ്രതികാരം തീര്‍ക്കുമെന്ന് റിപ്പോര്‍ട്ട്; അമേരിക്കയുടെ നിര്‍ദേശം തള്ളി നെതന്യാഹു

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

പന്തിന്റെ ജന്മദിനത്തില്‍ ഇന്നും തുടരുന്ന മലയാളി ഫാന്‍സിന്റെ 'ചെറുപുഞ്ചിരി'

നാല് മാസങ്ങൾക്ക് ശേഷം വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറക്കുന്നു

'ഒന്നും മിണ്ടാതെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി, നഷ്ടം ഒരു കോടി രൂപയാണ്..'; പ്രകാശ് രാജിനെതിരെ നിര്‍മ്മാതാവ്