പോരിനിറങ്ങി ധനുഷും ശിവകാര്‍ത്തികേയനും, ഒ.ടി.ടിയിലും ഏറ്റമുട്ടല്‍; 'അയലാനും' ക്യാപ്റ്റന്‍ മില്ലറും' വരുന്നു, റിലീസ് തിയതി എത്തി

തിയേറ്ററില്‍ ഒന്നിച്ചെത്തിയ ധനുഷ്-ശിവകാര്‍ത്തികേയന്‍ ചിത്രങ്ങള്‍ ഒ.ടി.ടിയിലും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു. ജനുവരി 12ന് ആയിരുന്നു രണ്ട് സിനിമകളും തിയേറ്ററില്‍ എത്തിയത്. പൊങ്കല്‍ റിലീസ് ആയി എത്തിയ ഇരുചിത്രങ്ങളും തമിഴകത്ത് നേട്ടം കൊയ്തിരുന്നു. ഫെബ്രുവരിയിലാണ് രണ്ട് സിനിമകളും ഒ.ടി.ടിയില്‍ എത്താന്‍ പോകുന്നത്.

സണ്‍നെക്‌സാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് നേടിയിരിക്കുന്നത്. ഫെബ്രുവരി 12 മുതല്‍ അയലാന്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് അയലാന്‍ എത്തിയത്. ആര്‍ രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാകുല്‍ പ്രീത് ആണ് നായികയായത്.

ശരത് കേല്‍കര്‍, യോഗി ബാബു, ഭാനുപ്രിയ, കരുണാകരന്‍ എന്നിവരാണ് മറ്റ് പ്രധന വേഷങ്ങളില്‍ എത്തിയത്. എ.ആര്‍ റഹ്‌മാന്‍ ആണ് സംഗീതം. അന്‍പറിവ് ആണ് സംഘട്ടനസംവിധാനം. ചിത്രം 91 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

അതേസമയം, ക്യാപ്റ്റന്‍ മില്ലര്‍ നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ തന്നെയാണ് റിലീസ് എങ്കിലും തിയതി പുറത്തുവന്നിട്ടില്ല. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ധനുഷിന്റെത്.

പ്രിയങ്ക അരുള്‍ മോഹന്‍ നായികയായ ചിത്രത്തില്‍ സുന്ദീപ് കിഷന്‍, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെന്‍, നിവേധിത സതിഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഛായാഗ്രാഹണം സിദ്ധാര്‍ഥും ജി.വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വ്വഹിച്ചു. 104.79 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

Latest Stories

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

"റയൽ മാഡ്രിഡിന് വേണ്ടി ക്ലബ് ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്"; റൊണാൾഡോയുടെ വാക്കുകൾ വൈറൽ

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ശരണവഴികള്‍ ഭക്തസാന്ദ്രം: മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്നു തുടക്കം; ശബരിമല നട വൈകിട്ട് തുറക്കും

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം