ധനുഷോ ശിവകാര്‍ത്തികയേനോ, തമിഴകത്ത് കത്തിക്കയറിയത് ആര്? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

തമിഴകം പിടിച്ച് അടക്കി ധനുഷ് ചിത്രം ‘ക്യാപ്റ്റന്‍ മില്ലറും’ ശിവകാര്‍ത്തികേയന്‍ ചിത്രം ‘അയലാനും’. ജനുവരി 12ന് പുറത്തിറങ്ങിയ ഇരുചിത്രങ്ങള്‍ക്കും ഗംഭീര പ്രതികരണങ്ങളാണ് നേടുന്നത്. ചിത്രങ്ങളുടെ ഓപ്പണ്‍ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

14 മുതല്‍ 17 കോടി വരെയാണ് ക്യാപ്റ്റന്‍ മില്ലര്‍ നേടിയ കളക്ഷന്‍. അയലാന്‍ 10 കോടി മുതല്‍ 13 കോടി വരെയാണ് ആദ്യ ദിനം നേടിയത്. തമിവ്‌നാട്ടില്‍ ആകെ 460 സ്‌ക്രീനുകളിലാണ് ക്യാപ്റ്റന്‍ മില്ലര്‍ പ്രദര്‍ശനം നടത്തുന്നത്. എന്നാല്‍ 400 സ്‌ക്രീനുകളിലാണ് അയലാന്‍ പ്രദര്‍ശിപ്പിക്കുന്നത്.

അരുണ്‍ വിജയ് നായകനായ മിഷന്‍ ചാപ്റ്റര്‍ 1 എന്ന ചിത്രവും ജനുവരി 12ന് റിലീസായിരുന്നു. എന്നാല്‍ ഈ ചിത്രം 5 കോടിയില്‍ താഴെ മാത്രമാണ് കളക്ഷന്‍ നേടിയത്. അതേസമയം, അരുണ്‍ മതേശ്വരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ക്യാപ്റ്റന്‍ മില്ലര്‍ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ മേക്കിംഗ്, ആക്ഷന്‍, വിഷ്വല്‍ എന്നിവയ്ക്ക് പ്രശംസകള്‍ ലഭിച്ചിരുന്നു. പ്രിയങ്ക അരുള്‍ മോഹന്‍, സുന്ദീപ് കിഷന്‍, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെന്‍, നിവേധിത സതിഷും എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിദ്ധാര്‍ഥാണ് ഛായാഗ്രാഹണം ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം ഒരുക്കുന്നത്.

Read more

ആര്‍ രവികുമാറാണ് ശിവകാര്‍ത്തികേയന്‍ ചിത്രം അയലാന്‍ സംവിധാനം ചെയ്തത്. രാകുല്‍ പ്രീത് സിംഗാണ് നായികയായി എത്തിയത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാന്‍ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായിട്ടാണ് എത്തിയത്.