Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

ഗോപീ സുന്ദര്‍ ‘ജീവന്‍ കൊണ്ടൊരുക്കിയ സംഗീതം’; ക്യാപ്റ്റനിലെ വീഡിയോ സോങ് പുറത്ത്

, 8:03 pm

വിപി സത്യന്റെ ജീവിതകഥ ആസ്പദമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ക്യാപ്റ്റനില്‍ പാല്‍ത്തിര പാടും വീഡിയോ സോങ് പുറത്ത്. ശ്രേയ ഘോഷാലാണ് ഗാനമാലപിച്ചിരിക്കുന്നത്. ഗോപീ സുന്ദറാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.

അനു സിത്താരയാണ് നായിക. കേരള പൊലീസ് ടീമില്‍ അംഗമായിരുന്ന സത്യന്‍ ഇന്ത്യന്‍ ടീമിന്റെ തലപ്പത്തേക്ക് എത്തിയ താരമാണ്. സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ദീപക് പറമ്പോല്‍, സൈജു കുറുപ്പ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement