നികുതി അടച്ചില്ല; രണ്ട് മലയാള യുവതാരങ്ങളുടെ കാരവന്‍ കസ്റ്റഡിയില്‍

നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് മലയാള സിനിമയിലെ രണ്ട് യുവതാരങ്ങളുടെ കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. താരങ്ങള്‍ക്ക് വിശ്രമിക്കാനായി എത്തിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് പിടികൂടിയത്.

ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം നികുതി അടയ്ക്കാതെ നാട്ടില്‍ ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് കാരവന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാരവന്‍ ഇരുമ്പനം റോഡരികിലെ സിനിമാ ചിത്രീകരണത്തിനിടെയാണ് കസ്റ്റഡിയിലെടുത്തത്.

കൊച്ചി സ്വദേശിയാണ് കാരവന്‍ ഇവിടെ വാടകയ്ക്ക് നല്‍കിയിരുന്നത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഭരത് ചന്ദ്രന്‍, കെ.എം. രാജേഷ് എന്നിവര്‍ ചേര്‍ന്ന് കാരവന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നികുതി ഇനത്തില്‍ ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയും പിഴയുമടയ്ക്കാന്‍ വാഹന ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Latest Stories

ഇത് പെരുമാളോടെ പൊണ്ടാട്ടി, വേറിട്ട ഗെറ്റപ്പില്‍ മഞ്ജു വാര്യര്‍; ഇളയരാജയുടെ ഈണത്തില്‍ 'വിടുതലൈ 2' ഗാനം

'ഇന്ത്യന്‍ ആരാധകരെ വിശ്വസിക്കരുത്'; ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്

ഇരട്ട വോട്ടുകാരെ പാലക്കാട് നിലനിർത്തും, സത്യവാങ്മൂലം എഴുതിവാങ്ങുമെന്ന് കളക്ടർ; കോടതിയിലേക്കെന്ന് സിപിഎം

മൗനം തുടര്‍ന്ന് ധനുഷ്; വിവാദങ്ങള്‍ക്കിടെ ഡോക്യുമെന്ററി പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്, 40-ാം വയതിനില്‍ നയന്‍താര

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണം; ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കും; ക്ലിനിക്കുകള്‍ ആരംഭിച്ച് ഇറാന്‍; ഭരണകൂട ഭീകരതയെന്ന് മനുഷ്യാവകാശ സംഘടനകള്‍

'സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യം, സമൂഹത്തിലേക്ക് തെറ്റായ സന്ദേശങ്ങൾ എത്തുന്നു'; വിമർശനവുമായി പി സതീദേവി

"അന്ന് അങ്ങനെ ചെയ്തതിൽ ഖേദിക്കുന്നു" - ഖത്തർ ലോകകപ്പിൽ നടന്ന സംഭവത്തെ കുറിച്ച് ജർമൻ ക്യാപ്റ്റൻ ജോഷുവ കിമ്മിച്ച്

ജയ്സ്വാളോ രോഹിത്തോ അല്ല! കോഹ്ലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ ആരെന്ന് പറഞ്ഞ് ഗാംഗുലി

'ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്ത് വരുന്നത്'; പാണക്കാട് തങ്ങൾക്കെതിരായ പിണറായിയുടെ പരമാർശത്തിൽ രാഹുൽ, ആരോപണങ്ങളെല്ലാം ട്രോളി ബാഗ് പോലെ ട്രോളായി മാറും

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി മിച്ചല്‍ ജോണ്‍സണ്‍, ഓസ്‌ട്രേലിയയ്ക്ക് അത്ഭുതം!