ഫഹദിന്റെ സാന്നിധ്യം കാര്‍ബണിന്റെ മാറ്റ് കൂട്ടുന്നു; അഭിനന്ദനമറിയിച്ച് സത്യന്‍ അന്തിക്കാട്

ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കാര്‍ബണ്‍ സിനിമയെ അഭിനന്ദിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഫഹദ് ഫാസില്‍ എന്ന നടന്റെ സാന്നിധ്യമാണ് കാര്‍ബണിന്റെ ഏറ്റവും വലിയ ശക്തിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കാര്‍ബണില്‍ സംവിധായകന്‍ വേണുവിന്റെ വനയാത്ര കൊതിപ്പിക്കുന്നതാണെന്നും, മലയാളത്തില്‍ ഇത്തരത്തില്‍ ഒരു സിനിമ ആദ്യമാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

https://www.facebook.com/sathyan.anthikad.official/photos/a.264421863745213.1073741828.264421103745289/760657447454983/?type=3&theater

ഇത്തരം സിനിമകള്‍ സംഭവിക്കുമ്പോഴെ വ്യത്യസ്ത എന്തെന്ന് നാം തിരിച്ചറിയുകയുള്ളുവെന്നും അന്തിക്കാട് അഭിപ്രായപ്പെടുന്നു. മമ്മൂട്ടിയെ നായകനായ മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. സിബി തോട്ടുപുറം, നാവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

Read more

നെടുമുടി വേണു, സൗബിന്‍ സാഹിര്‍, മമ്ത മോഹന്‍ദാസ്, മണികണ്ഠന്‍, ദിലീഷ് പോത്തന്‍, സ്ഫടികം ജോര്‍ജ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് വിശാല്‍ ഭരദ്വാജ് സംഗീതം ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.