മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു; വെളിപ്പെടുത്തലുമായി നടി ആകാന്‍ഷയുടെ അമ്മ, ഗായകന് എതിരെ കേസ്

നടി ആകാന്‍ഷ ദുബെയുടെ ദുരൂഹ മരണത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. ഭോജ്പുരി ഗായകന്‍ സമര്‍സിംഗ്, സഹോദരന്‍ സഞ്ജയ് സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സാരാനാഥിലെ ഒരു ഹോട്ടല്‍ മുറില്‍ ഭോജ്പുരി നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നടിയുടെ അമ്മ മധു ദുബയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗായകനും സോഹദരനുമെതിരെ കേസെടുത്തതെന്ന് സാരാനാഥ് പൊലീസ് വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആത്മഹത്യാ പ്രേരണയ്ക്കും മറ്റ് പ്രസക്തമായ വകുപ്പുകള്‍ക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇരുവര്‍ക്കുമെതിരെ നടിയുടെ കുടുംബം നേരത്തെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇരുവരും നടിയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മൂന്നു വര്‍ഷമായി കോടിക്കണക്കിന് രൂപയുടെ ജോലി ചെയ്തിട്ടും ഇരുവരും പണം നല്‍കിയിരുന്നില്ലെന്നും സഞ്ജയ് സിംഗ് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നടിയുടെ അമ്മ വെളിപ്പെടുത്തി.

എന്നാല്‍ നടിയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയില്‍ എത്തിയതായിരുന്നു ആകാന്‍ഷ. മരിക്കുന്നതിന് മുമ്പ് ഇവര്‍ കണ്ണീരണിഞ്ഞ് ഇന്‍സ്റ്റഗ്രാം ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മരണത്തിന് തൊട്ടുമുമ്പ് ഒരു ഗാനത്തിന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഇവര്‍ പങ്കുവച്ചിട്ടുണ്ട്. രാവിലെ ഒമ്പതിന് മേക്കപ്പ് ബോയ് വിളിച്ചപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. മിര്‍സാപൂര്‍ സ്വദേശിയാണ്. 25 വയസ്സുള്ള ഇവര്‍ ‘മേരി ജങ്ക് മേരാ ഫൈസല’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്