വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

മോഷണാരോപണം നേരിട്ടതിനെ തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയ യുവതിയുടെ മകളുടെ പരാതിയിൽ നിർമ്മാതാവും ഗ്രീൻ സ്റ്റുഡിയോസ് ഉടമയുമായ കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്. ജ്ഞാനവേലിന്റെ വീട്ടിലെ ജോലിക്കാരിയായ ലക്ഷമിയുടെ മകളാണ് പരാതി നൽകിയത്. നടൻ സൂര്യയുടെ ബന്ധു കൂടിയാണ് ജ്ഞാനവേൽ രാജ.

ചെന്നൈയിലെ വസതിയിൽ നിന്നും ഭാര്യ നേഹയുടെ സ്വർണ്ണാഭരണങ്ങൾ മോഷണം പോയെന്ന് ആരോപിച്ച് ജ്ഞാനവേൽരാജ ലക്ഷ്മിക്കെതിരെ പൊലീസിൽ പരാതി നൽകുകയും, തുടർന്ന് ലക്ഷ്മിയെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ആഭരണങ്ങൾ മോഷ്ടിച്ചിട്ടില്ലെന്നാണ് ലക്ഷ്മി പൊലീസിനോട് പറഞ്ഞത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ലക്ഷ്മിയുടെ ആത്മഹത്യാ ശ്രമം.

നേരത്തെ സംവിധായകൻ അമീർ സുൽത്താനെതിരെ ജ്ഞാനവേൽ രാജ ആരോപണം ഉന്നയിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തുടർന്ന് ജ്ഞാനവേൽ രാജ അമീർ സുൽത്താനോട് മാപ്പ് പറഞ്ഞിരുന്നു.

അതേസമയം സൂര്യ നായകനായയെത്തുന്ന ശിവ ചിത്രം ‘കങ്കുവ’യാണ് ജ്ഞാനവേൽ രാജ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം. വിക്രം നായകനാവുന്ന പാ രഞ്ജിത്ത് ചിത്രം തങ്കലാൻ നിർമ്മിക്കുന്നതും ജ്ഞാനവേൽ രാജയുടെ ഗ്രീൻ സ്റ്റുഡിയോസ് ആണ്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍