റാണയ്ക്കും വെങ്കടേശിനും എതിരെ കേസ്!

നടന്‍ റാണ ദഗുബതിക്കും കുടുംബത്തിനുമെതിരെ കേസ്. ഹൈദരാബാദിലെ ഡെക്കാന്‍ കിച്ചന്‍ റസ്റ്റോറന്റ് ഉടമ കെ.നന്ദകുമാറിന്റെ ഹര്‍ജിയിലാണ് കേസ് എടുത്തിരിക്കുന്നത്. റാണ, വെങ്കടേശ്, പിതാവ് സുരേഷ് ബാബു, സഹോദരന്‍ അഭിറാം ദഗുബതി എന്നിവര്‍ക്കെതിരെയാണ് കേസ്.

ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ ദഗുബതി കുടുംബത്തിന്റെ വസ്തുവില്‍ സ്ഥിതി ചെയ്യുന്ന ഡെക്കാന്‍ കിച്ചന്‍ ഹോട്ടല്‍ തകര്‍ത്ത സംഭവത്തിലാണ് താരകുടുംബത്തിനെതിരെ കേസ് വന്നിരിക്കുന്നത്. നിയമവിരുദ്ധമായി ഹോട്ടല്‍ പൊളിച്ചെന്ന് ആരോപിച്ചാണ് ഡെക്കാന്‍ കിച്ചന്‍ ഉടമ കെ നന്ദകുമാര്‍ കേടതിയെ സമീപിച്ചത്.

ഹോട്ടല്‍ തകര്‍ത്തതോടെ 20 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹോട്ടല്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് കോടതി ഉത്തരവുണ്ടായിട്ടും വിലപിടിപ്പുള്ള കെട്ടിടം അനധികൃതമായി പൊളിച്ച് നശിപ്പിച്ച് ഫര്‍ണിച്ചറുകള്‍ കൊണ്ടുപോയെന്നും നന്ദകുമാര്‍ ആരോപിക്കുന്നുണ്ട്.

അതേസമയം, വിരാടപര്‍വം ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ റാണയുടെ ചിത്രം. ‘ബാഹുബലി 2’വിന് ശേഷം എത്തിയ റാണയുടെ മിക്ക ചിത്രങ്ങളും പരാജയങ്ങളായിരുന്നു. ‘വേട്ടയ്യന്‍’ ആണ് റാണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഈ രജനി ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട റോളിലാകും റാണ എത്തുക.

Latest Stories

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു

IPL 2025: സഞ്ജുവും സൂര്യകുമാറും അല്ല, ഏറ്റവും മികച്ച ടി 20 താരം അവനാണ്: ഹർഭജൻ സിങ്

ഇനി പട്ടാളത്തിൽ ! എത്തുക 3000ത്തോളം ഫോഴ്സ് ഗൂർഖകൾ..