ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബർമാർക്കെതിരെ കേസ്

നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ നടപടി. യൂട്യൂബ് ചാനലുകൾക്കെതിരെ പൊലീസ് കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് ആരോപണത്തിൽ പരാതിയുമായി ബാലചന്ദ്രമേനൻ രംഗത്തെത്തിയത്.

രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ നൽകിയത്. സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കുമാണ് പരാതി നൽകിയത്. പല നടൻമാർക്കെതിരെയും ആരോപണമുന്നയിച്ച ആലുവ സ്വദേശിയായ നടി, കേസെടുത്ത് നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെ തനിക്കെതിരെയും കമിം​ഗ് സൂൺ എന്ന്, തനിക്കെതിരെയും ചില ആരോപണങ്ങൾ വരുന്നുവെന്ന് സൂചിപ്പിച്ച് ഒരു പോസ്റ്റിട്ടിരുന്നുവെന്നും പിന്നാലെ ചില യൂട്യൂബ് ചാനലുകൾ അവരെ സമീപിക്കുകയും അവർ നൽകിയ അഭിമുഖത്തിൽ പറഞ്ഞ പല കാര്യങ്ങളും തന്നെ അപകീർത്തിപ്പെടുന്നതായിരുന്നു എന്ന് ബാലചന്ദ്രമേനോൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം ആരോപണം ഉന്നയിച്ച നടിയും അഭിഭാഷകനും ബ്ലാക്‌മെയില്‍ ചെയ്‌തെന്ന പരാതിയും ബാലചന്ദ്രമേനോന്‍ നൽകിയിട്ടുണ്ട്. അഭിഭാഷകന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെന്നാണ് താരത്തിന്റെ പരാതി. തനിക്കെതിരെ മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് അഭിഭാഷകന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായാണ് ബാലചന്ദ്രമേനോന്റെ പരാതിയിലുള്ളത്.

Latest Stories

'ഇനി അഭയം നീയേ ദേവി', മാടായിക്കാവിലെത്തി വഴിപാട് നടത്തി എഡിജിപി; സ്വയരക്ഷയ്ക്കായി ശത്രുസംഹാരം മുതല്‍ നെയ്‌വിളക്ക് വരെ

സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നു, അച്ഛൻ എവിടെയെന്നറിയില്ല; ആരോപണവുമായി സിദ്ദിഖിന്റെ മകൻ ഷെഹീൻ

'മൂക്കിൻ തുമ്പത്ത് ഉണ്ടായിട്ടും സിദ്ദിഖിനെ പിടികൂടിയില്ല'; പൊലീസിനെതിരെ ചോദ്യങ്ങളുയരുമ്പോൾ സുപ്രീംകോടതിക്ക് മുൻപിലെ സർക്കാരിന്റെ തീപ്പൊരി 'പ്രസംഗം' എന്തിനുവേണ്ടി?

പാര്‍ട്ടിയ്ക്ക് വേണ്ടി വിധിയോടും പോരാടിയ വിപ്ലവകാരി; ജ്വലിക്കുന്ന ചെന്താരകമായി പുഷ്പന്‍

ലോഗോ മാറ്റിയെന്ന് തെറ്റിദ്ധരിച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെ എയറിലാക്കി ആരാധകർ

'ജോക്കർ എന്ന് വിളിച്ചത് അദ്ദേഹത്തിനെയല്ല, ആ സിനിമയിലെ കഥാപാത്രത്തെ'; പ്രഭാസ് മികച്ച നടനെന്ന് അർഷാദ് വാർസി

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ കസ്റ്റഡിയിലെടുത്തെന്ന് പരാതി; ഇല്ലെന്ന് പൊലീസ്

'1, 2, 3, 4 ഗെറ്റ് ഓൺ ദി ഡാൻസ് ഫ്ലോർ' സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ 'കോൾഡ്' പാൽമർ ഷോ!

നസ്റല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള ഉന്നത നേതാവിനെ കൂടി വധിച്ചതായി ഇസ്രയേൽ; കൊല്ലപ്പെട്ടത് രഹസ്യാന്വേഷണ വിഭാഗം തലവന്‍

പ്രകാശ് കാരാട്ട് സിപിഎം പിബി- കേന്ദ്രകമ്മിറ്റി കോര്‍ഡിനേറ്റര്‍; ചുമതല കൈമാറി കേന്ദ്ര കമ്മിറ്റി