ലോകേഷിന് ക്രിമിനല്‍ മനസ്, മാനസികനില പരിശോധിക്കണം.. 'ലിയോ' കണ്ടതില്‍ നഷ്ടപരിഹാരം തരണം; ഹൈക്കോടതിയില്‍ ഹര്‍ജി

സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ‘ലിയോ’ സിനിമ കണ്ട് മാനസിക സമ്മര്‍ദ്ദത്തിലായ തനിക്ക് നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സംവിധായകന്റെ മാനസികനില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.

മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകന്‍ ആണ് ഹര്‍ജിക്കാരന്‍. ലിയോ കണ്ടു തനിക്ക് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടു. നഷ്ടപരിഹാരമായി 1000 രൂപ നല്‍കണം. സ്ത്രീകളെ കൊല്ലുന്ന രംഗങ്ങള്‍ കാണിക്കുന്ന ലോകേഷിന് ക്രിമിനല്‍ മനസ് ആണ്. ലിയോ ടിവിയില്‍ കാണിക്കുന്നത് വിലക്കണം എന്നീ ആവശ്യങ്ങളും ആരോപണങ്ങളുമാണ് ഹര്‍ജിയിലുള്ളത്.

അതേസമയം, ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ വിജയ് ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടാക്കിയത്. 148 കോടി ഓപ്പണിംഗ് ദിന കളക്ഷന്‍ നേടിയ ചിത്രം 615 കോടി രൂപയാണ് തിയേറ്ററില്‍ നിന്നും നേടിയത്. ലോകേഷ് കനകരാജിനുള്ള സീകാര്യത കൂടിയാണ് ലിയോയുടെ വന്‍ വിജയത്തിന് കാരണമായത്.

വിജയ്‌യുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് ആണ് ലിയോയിലൂടെ കാണാന്‍ കഴിഞ്ഞത് എന്നായിരുന്നു പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു