'നടന്ന് തളര്‍ന്നിട്ടില്ലെങ്കില്‍ ഇങ്ങു പോരേടാവേ'; തന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ച് ആന്റണി വര്‍ഗീസ്

നവാഗതനായ നഹാസ് ഹിദായത്ത് ആന്റണി വര്‍ഗീസിനെ നായകനാക്കി ഒരുക്കുന്ന ക്യാമ്പസ് ചിത്രത്തിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം. 18 നും 25 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് ചിത്രത്തിലേക്ക് അവസരം. കോട്ടയം, പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്ക് പുറമേ കോട്ടയം സ്ലാങ് നന്നായി സംസാരിക്കുന്നവര്‍ക്കും മുന്‍ഗണനയുണ്ട്.

“ഇതുപോലൊരു കാസ്റ്റിംഗ് കോള്‍ ആണ് എന്റെ ജീവിതവും മാറ്റി മറിച്ചത്. ഞങ്ങടെ അടുത്ത ചിത്രത്തിലേക്ക് കൂടെ അഭിനയിക്കാന്‍ കുറച്ചു കൂട്ടുകാരേയും, വീട്ടുകാരേയും, നാട്ടുകാരേയും വേണം! നടന്ന് തളര്‍ന്നിട്ടില്ലെങ്കില്‍, അഭിനയമോഹം കട്ടക്ക് ഉള്ളിലുണ്ടെങ്കില്‍ ഇങ്ങു പോരേടാവേ നമുക്ക് ഒരു പിടി അങ്ങ് പിടിക്കാം..” എന്നാണ് പുതുമുഖങ്ങളെ ക്ഷണിച്ച് ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ജല്ലിക്കട്ടിനു ശേഷം ഓപ്പസ് പെന്റയുടെ ബാനറില്‍ ഒ. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിക്കുന്നത്. റൊമാന്റിക് മാസ് എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസിനൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ഷൈന്‍ ടോം ചാക്കോ, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. പുതുമുഖമാണ് നായിക.

അനില്‍ നാരായണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.സുദീപ് ഇളമണ്‍ ഛായാഗ്രഹണവും, ജേക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് നൗഫല്‍. ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം