ഫൈനല്‍സിന് ശേഷം പ്രണയചിത്രം; ഷെബി ചൗഘട്ട് ഒരുക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം

ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവര്‍ദ്ധന്‍ നിര്‍മ്മിച്ച ആദ്യ സിനിമയായിരുന്നു ഫൈനല്‍സ്. സ്‌പോര്‍ട്ട്‌സ് ഡ്രാമയായി എത്തിയ ചിത്രം തിയേറ്ററില്‍ മികച്ച അഭിപ്രായമാണ് നേടിയത്. ഫൈനല്‍സിന്റെ വിജയത്തിന് ശേഷം ഹെവന്‍ലി മൂവീസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ഷെബി ചൗഘട്ടാണ്.

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങളൊരുക്കിയ ഷെബി പുതിയ സിനിമയിന്‍ പറയുന്നത് ത്രില്ലര്‍ സ്വഭാവമുള്ള പ്രണയകഥയാണ്. ഷെബി, വി ആര്‍ ബാലഗോപാല്‍ എന്നിവ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പുതിയ ചിത്രത്തിനു വേണ്ടി ഒരു പുതുമുഖ നായകനടനെ കണ്ടെത്തുമെന്ന് നിര്‍മ്മാതാവ് പ്രജീവ് സത്യവര്‍ദ്ധന്‍ പറഞ്ഞു. ഓഡീഷനിലൂടെയാവും നായകനെ കണ്ടെത്തുന്നത്. അതോടൊപ്പം മലയാളത്തിലെ മുന്‍നിര താരങ്ങള്‍ കൂടി അണിനിരക്കുന്ന എന്റര്‍ടൈനര്‍ തന്നെയായിരിക്കും പുതിയ ചിത്രമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിലേക്ക് 18-25 വയസിനും ഇടയില്‍ പ്രായമുള്ള അഭിനേതാവിനെയാണ് തിരയുന്നത്. താത്പര്യമുള്ളവര്‍ heavenlymovies123@gmail.com എന്ന ഐഡിയിലേക്ക് തങ്ങളുടെ പ്രൈഫൈല്‍ അയക്കുക.

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്