സിബിഐ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടിക്ക് നായിക മഞ്ജു വാര്യര്‍; ജോളിയായി നടി ?

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സീരീസാണ് സിബിഐ സീരീസ്. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തുടങ്ങി കഴിഞ്ഞു. മമ്മൂക്ക, സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, സംഗീത സംവിധായകന്‍ ശ്യാം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം “ബാസ്‌ക്കറ്റ് കില്ലിങ്” എന്ന കഥാതന്തുവാണ് അവലംബിക്കുന്നത്. തുടര്‍ക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുവാനാണ് സേതുരാമയ്യരുടെ വരവ്.

ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇത് ആദ്യമായി മമ്മൂട്ടിയും മഞ്ജുവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സി ബി ഐ അഞ്ചാം ഭാഗത്തിന് ലഭിക്കും. അതിനിടെ കൂടത്തായി കൊലപാതകമായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തം എന്നും പറയപ്പെടുന്നു.ചിത്രത്തില്‍ ജോളിയായി മഞ്ജു എത്തിയേക്കും.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രസാദ് കണ്ണന്‍മീഡിയ കണ്ടന്റ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു. കാലത്തിന്റെ മാറ്റവും മനുഷ്യന്റെ ചിന്താഗതികളുടെ മാറ്റങ്ങളും ഉള്‍ക്കൊണ്ടാണ് കഥയൊരുക്കിയതെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി വ്യക്തമാക്കി. ബുദ്ധിതന്ത്രങ്ങളുടെ മാമാങ്കമൊരുക്കാന്‍ നേരമായെന്ന് സംവിധായകന്‍ കെ.മധുവും ഉറപ്പിക്കുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്