ആരാധകരുടെ കാത്തിരിപ്പിന് വിരാമം; മമ്മൂട്ടി നാളെ സേതുരാമയ്യരാകും

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സേതുരാമയ്യര്‍ സി.ബി.ഐ സീരിസിലെ അഞ്ചാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ, നംവംബര്‍ 29ന് ആരംഭിക്കും. ഒട്ടേറെ പുതുമകളുമായാണ് സേതുരാമയ്യര്‍ ഒരിക്കല്‍ കൂടി വെള്ളിത്തിരയിലെത്തുന്നത്. രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഇത്തവണ കൂട്ടിലുണ്ടാവും. സായ്കുമാര്‍, രണ്‍ജി പണിക്കര്‍ സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ടാവും.

സി.ബി.ഐ സീരീസില്‍ മുമ്പുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. സംവിധായകന്‍ കെ. മധുവും, തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനനുമാണ് ആ മൂന്ന് പേര്‍.

ഇത്തവണ സി.ബി.ഐ ടീമില്‍ സേതുരാമയ്യര്‍ക്കൊപ്പം രണ്ട് ലേഡി ഓഫീസര്‍മാരും ഉണ്ടാവും. അവരുടെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ല. സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് എറണാകുളത്താണ് തുടങ്ങുന്നത്.

ഇപ്പോള്‍ ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പഴനിയിലാണ് മമ്മൂട്ടി ഉള്ളത്. കനത്ത മഴയെത്തുടര്‍ന്ന് അവിടുത്തെ വര്‍ക്കുകള്‍ വൈകിയിട്ടുണ്ട്. അതാണ് സി.ബി.ഐ ഷെഡ്യൂളിനെയും ബാധിച്ചിരിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍.

ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുകേഷും സായ്കുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest Stories

വയനാടിന് കേന്ദ്രസഹായം; പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യുഡിഎഫ് സമരം സംഘടിപ്പിക്കും, സത്യപ്രതിജ്ഞ നാളെ

'കരുത്ത് ചോർന്നുപോകാതെ പോരാട്ടം തുടരുക'; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അനുയായികൾക്ക് സന്ദേശവുമായി കമല ഹാരിസ്

ചാമ്പ്യന്‍സ് ട്രോഫി: ഐസിസിയും ബിസിസിഐയും പിസിബിയും തമ്മില്‍ കരാറിലായി

"എനിക്ക് ദേഷ്യം വന്നാൽ ഞാൻ മുഖത്തും, മൂക്കിലും മാന്തി പരിക്കേൽപിക്കും"; മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

15 വര്‍ഷമായി പ്രണയത്തില്‍, വിവാഹം ഡിസംബറില്‍; ഒടുവില്‍ ആന്റണിയുടെ ചിത്രവുമായി കീര്‍ത്തി

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു