സിനിമയ്ക്ക് വേണ്ടി കോംപ്രമൈസ് ചെയ്യാം; സ്‌ക്രീനില്‍ പൂര്‍ണനഗ്നരായി എത്തിയ താരങ്ങള്‍!

സിനിമയിലെ തങ്ങളുടെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എങ്ങനെ അഭിനയിക്കാനും താരങ്ങള്‍ തയാറാകാറുണ്ട്. ഇന്റിമേറ്റ് സീന്‍ മുതല്‍ പൂര്‍ണനഗ്നരായി വരെ അഭിനേതാക്കള്‍ സ്‌ക്രീനില്‍ എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ മുതലുള്ള സൂപ്പര്‍ താരങ്ങള്‍ അടക്കം പൂര്‍ണ നഗ്നരായി അഭിനയിച്ചിട്ടുണ്ട്.

‘തന്‍മാത്ര’ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ പൂര്‍നഗ്നനായി അഭിനയിച്ചത്. അല്‍ഷിമേഴ്‌സ് രോഗിയായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്. ഈ സിനിമയിലെ നായികയായ മീര വാസുദേവും പൂര്‍ണനഗ്നയായി ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ആമിര്‍ ഖാന്‍ ‘പികെ’ എന്ന സിനിമയില്‍ പൂര്‍ണനഗ്നനയായി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ അന്യഗ്രഹജീവിയായി എത്തുന്ന ആമിറിനെ ആദ്യ പൂര്‍ണനഗ്നനായാണ് കാണിക്കുന്നത്. പിന്നീടാണ് താരം വസ്ത്രം ധരിക്കുന്നത്.

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നഗ്നനായി അഭിനയിച്ച താരം രണ്‍ബിര്‍ കപൂര്‍ ആണ്. ആമിര്‍ ഖാന്‍ ചിത്രം ‘പികെ’യില്‍ രണ്‍ബിര്‍ കാമിയോ റോളിലാണ് എത്തിയത്. അന്യഗ്രഹജീവിയായി സിനിമയുടെ ക്ലൈമാക്‌സില്‍ പ്രത്യക്ഷപ്പെടുന്ന രണ്‍ബിര്‍ പൂര്‍ണനഗ്നനായാണ് രണ്‍ബിര്‍ എത്തുന്നത്.

സഞ്ജയ് ദത്തിന്റെ ബയോപിക് ആയ ‘സഞ്ജു’ എന്ന ചിത്രത്തിലും രണ്‍ബിര്‍ നഗ്നനായി എത്തിയിട്ടുണ്ട്. ഇത് കൂടാതെ തന്റെ ഏറ്റവും പുതിയ ചിത്രം ‘അനിമലി’ലും രണ്‍ബിര്‍ പൂര്‍ണനഗ്നനായി വേഷമിട്ടിട്ടുണ്ട്. തന്റെ അസുഖം മാറിയതിന് പിന്നാലെയാണ് പൂര്‍ണനഗ്നനായി രണ്‍ബീറിന്റെ കഥാപാത്രം നഗ്നനായി ആഘോഷിക്കുന്നത് കാണിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ നടി തൃപ്തി ദിമ്രിയും പൂര്‍ണനഗ്നയായി അഭിനയിച്ചിട്ടുണ്ട്.

‘കരുമാടിക്കുട്ടന്‍’ എന്ന സിനിമയില്‍ നടന്‍ കലാഭവന്‍ മണിയും നഗ്നനായി അഭിനയിച്ചിട്ടുണ്ട്. നാട്ടുകാര്‍ ചേര്‍ന്ന് കലാഭവന്‍ മണിയുടെ കഥാപാത്രത്തെ ആക്രമിക്കുന്ന സമയത്ത് നഗ്‌നനായാണ് താരം അഭിനയിച്ചത്.

മമ്മൂട്ടിയുടെ ‘അഥര്‍വ്വം’ എന്ന ചിത്രത്തില്‍ നടി സില്‍ക്ക് സ്മിത നഗ്നയായി എത്തുന്നുണ്ട്. ആഭിചാരക്രിയയുടെ ഭാഗമായാണ് മമ്മൂട്ടിയുടെ മുന്നില്‍ സില്‍ക്ക് നഗ്നയായി എത്തുന്ന രംഗം ചിത്രീകരിച്ചത്.

കനി കുസൃതിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ‘ബിരിയാണി’. ഈ സിനിമയിലെ പല രംഗങ്ങളിലും കനി നഗ്നയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.സിനിമയിലെ പ്രകടനത്തിന് മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും കനി കുസൃതി പുരസ്‌കാരം നേടിയിരുന്നു.

അനന്തഭദ്രം സിനിമയില്‍ ദുര്‍മന്ത്രവാദത്തെ കുറിച്ച് പ്രതിപാദിക്കുന്ന സീനില്‍ നടി റിയ സെന്‍ നഗ്‌നയായി എത്തുന്നുണ്ട്. കലാഭവന്‍ മണി അവതരിപ്പിച്ച ചെമ്പന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരിയായ ഭാമ എന്ന കഥാപാത്രത്തെയാണ് റിയ സെന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

നടി അമല പോള്‍ ‘ആടൈ’ എന്ന ചിത്രത്തില്‍ പൂര്‍ണനഗ്നയായി എത്തിയിട്ടുണ്ട്. എന്നാല്‍ സിനിമ പരാജയമായിരുന്നു. നടി ശരണ്യ പ്രദീപ് ‘അമ്പാജിപേട്ട് മാര്യേജ് ബാന്റ്’ എന്ന സിനിമയില്‍ നഗ്നയായി അഭിനയിച്ചിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം