ക്യാപ്റ്റന്‍ പുറത്ത്; കടുത്ത മത്സരവുമായി തെലുങ്ക് വാരിയേഴ്‌സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കടുത്ത പോരാട്ടവുമായി കേരള സ്‌ട്രൈക്കേഴ്‌സും തെലുങ്ക് വാരിയേഴ്‌സും നേര്‍ക്കുനേര്‍. തെലുങ്ക് വാരിയേഴ്‌സ് മുന്നോട്ടുവെച്ച 155 റണ്‍സിലേക്ക് ബാറ്റേന്തുന്ന കേരള സ്‌ട്രൈക്കേഴ്‌സ് പതറുന്ന കാഴ്ചയാണ് കാണുന്നത്. രഘു ബി പ്രിന്‍സിന്റെ ബൗളിങ്ങിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ ഉണ്ണി മുകുന്ദന്‍ ഒരു റണ്‍സ് മാത്രം എടുത്ത് ഔട്ട് ആയി. പിന്നാലെ അര്‍ജുന്‍ നന്ദകുമാറും പുറത്തായി.

കുഞ്ചാക്കോ ബോബന്‍ ഇന്നത്തെ മത്സരത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ ഉണ്ണി മുകുന്ദനാണ് സ്റ്റാന്‍ഡിംഗ് ക്യാപ്റ്റന്‍. കേരളത്തിന്റെയും തെലുങ്ക് ടീമിന്റെയും ആദ്യ മത്സരമാണ് ഇത്. ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് റായ്പൂരിലാണ് മത്സരം ആരംഭിച്ചത്.

ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, അര്‍ജുന്‍ നന്ദകുമാര്‍, വിവേക് ഗോപന്‍, മണിക്കുട്ടന്‍, സിജു വില്‍സണ്‍, ഷഫീഖ് റഹ്മാന്‍, വിനു മോഹന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നിഖില്‍ മേനോന്‍, സഞ്ജു ശിവറാം, പ്രജോദ് കലാഭവന്‍, ആന്റണി പെപ്പെ, സിദ്ധാര്‍ത്ഥ് മേനോന്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് കേരള ടീം അംഗങ്ങള്‍.

Read more

അതേസമയം അഖില്‍ അക്കിനേനിയുടെ ക്യാപ്റ്റന്‍സിയിലാണ് തെലുങ്ക് താരങ്ങള്‍ മത്സരത്തിന് ഇറങ്ങിയത്. 154 സ്‌കോര്‍ ആണ് തെലുങ്ക് വാരിയേഴ്‌സ് നേടിയത്. സച്ചിന്‍ ജോഷി, അശ്വിന്‍ ബാബു, ധരം, ആദര്‍ശ്, നന്ദ കിഷോര്‍, നിഖില്‍, രഘു, സമ്രത്, തരുണ്‍, വിശ്വ, പ്രിന്‍സ്, സുശാന്ത്, ഖയ്യും, ഹരീഷ് എന്നിവരാണ് ടീം അംഗങ്ങള്‍. വെങ്കിടേഷ് മെന്റര്‍ ആണ്.