ട്രാന്‍ജെന്‍ഡേഴ്‌സിനോട് ഇപ്പോഴും സമൂഹം കാണിക്കുന്ന അകല്‍ച്ചയ്ക്കും തെറ്റിദ്ധാരണകള്‍ക്ക് എതിരെയും ശബ്ദമുയര്‍ത്തി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. ചിലര്‍ തനിക്ക് ചേച്ചി എന്ന് പറഞ്ഞ് മെസേജ് അയക്കും, എന്നാല്‍ അവര്‍ പ്രതീക്ഷിക്കുന്നത് തിരിച്ചു പപ്പു എന്ന് വിളിക്കുന്ന രതി ചേച്ചി ആകുമോ എന്നാണോയെന്ന് സീമ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ലൈംഗികത്തൊഴിലിന് ഇറങ്ങുന്നത് ഓരോ സാഹചര്യം കൊണ്ടെത്തിക്കുന്നത് ആണെന്നും സീമ പറയുന്നു.
സീമ വിനീതിന്റെ കുറിപ്പ്:
കുറെ ആയി പറയണം പറയണം എന്ന് കരുതിയ കാര്യം ആണ്.. എല്ലാരേം കുറിച്ചല്ല ചിലരെ കുറിച്ച് ചില ആണുങ്ങള്‍ മെസ്സേജ് അയക്കും.. അല്ലേല്‍ റിക്വസ്റ്റ് അയക്കും…. ന്നിട്ട് മെസ്സേജ് അയക്കും… ന്നിട്ട് ഒട്ടു മിക്ക ആളുകളും ആദ്യം തന്നെ ചേച്ചീ എന്ന് വിളിക്കും അപ്പൊ ഞാന്‍ തിരിച്ചു എന്തെ അനിയാ എന്ന് അപ്പോള്‍ ഇങ്ങോട്ട് അപ്പളേക്കും നമ്മളെ അനിയന്‍ ആക്കിയോന്ന് അല്ല സാധാരണ നമ്മുടെ നാട്ടില്‍ ചേച്ചീന്നു വിളിക്കുന്നെ സഹോദരിമാരെ അല്ലെ അതുപോലെ ബഹുമാനം കൊടുക്കുന്നോര്‍ക്ക് അല്ലെ അപ്പൊ അതാണല്ലോ നമ്മള്‍ പ്രതീക്ഷിക്കുന്നെ.
പക്ഷേ അവര്‍ പ്രതീക്ഷിക്കുന്നത് നമ്മള്‍ തിരിച്ചു പപ്പു എന്ന് വിളിക്കുന്ന രതി ചേച്ചീ ആവും എന്നാണോ. പൊതുസമൂഹത്തില്‍ പൊതുവെ ഒരു ധാരണ ഉണ്ട് ട്രാന്‍ജന്‍ഡേഴ്‌സ് എന്ന് വെച്ചാല്‍ കാമം പെരുത്തു കഴപ്പ് മൂത്തു നടക്കുന്ന ആളുകള്‍ ആണെന്ന് ഏതു ആണിനെ കണ്ടാലും ഒലിപ്പിച്ചു പുറകെ പോകുന്നോര്‍ ആണെന്നും…. ജീവിക്കാന്‍ വേണ്ടി ഇന്നും പലരും തെരുവില്‍ പോകുന്നുണ്ട്. എല്ലാരിലും ആ തൊഴില്‍ ചെയ്യുന്നൊരുണ്ട്. ആരും മോശക്കാരല്ല. പിന്നെ പറയുമ്പോള്‍ ട്രാന്‍സ്ജെന്‍ഡേഴ്‌സ്.
അതൊരിക്കലും ഞാന്‍ മോശമായി പറയില്ല കാരണം, ഒരുപക്ഷെ ഇനി കാണുന്ന ഒന്നും ഇല്ലേല്‍ ഞാനും തെരുവിന്റെ മകള്‍ ആയേനെ ഉറ്റോരും ഉടയോരും കാണുകയും ഇല്ല ഇന്ന് ഈ സ്‌നേഹിക്കുന്നോര്‍ ആരും ഉണ്ടാവില്ല. ആരും ആഗ്രഹിച്ചു കൊണ്ടും കഴപ്പ് കൊണ്ടും പാതിരാത്രി എന്തും സംഭവിച്ചേക്കാവുന്ന നടുതെരുവില്‍ സ്വന്തം ശരീരം വില്‍ക്കാന്‍ നിക്കില്ലല്ലോ അല്ലെ. ഓരോ സാഹചര്യം ആണ് മനുഷ്യനെ കൊണ്ടുചെന്ന് എത്തിക്കുന്നത് ഓരോന്നിലും…..
ഇത് പറയുമ്പോള്‍ ചിലര്‍ക്ക് എങ്കിലും തോന്നാം എന്താണ് ഇതേ ചെയ്യാന്‍ ഉള്ളോ വേറെ ജോലി ഒന്നും ചെയ്തു ജീവിച്ചൂടെ എന്ന് ഈ പറയുന്ന നിങ്ങളില്‍ എത്രപേരുണ്ട് ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് ജോലി കൊടുക്കാന്‍ തയ്യാറായിട്ട്… അതേ എല്ലാരെയും പോലെ തന്നെയാണ്. ട്രാന്‍സ്ജെന്‍ഡേഴ്‌സും ആണിനെയും പെണ്ണിനേയും പോലെ അല്ലാതെ മൂത്തു കഴച്ചു മുട്ടി നടക്കുന്നോന്നും ഇല്ല…. പിന്നെ ആണിലും പെണ്ണിലും മോശക്കാരില്ലേ അതുപോലെ ഞങ്ങള്‍ക്കിടയിലും ഉള്ളു……