'കേള്‍ക്കാത്ത ശബ്ദം' മുതല്‍ 'അതിരന്‍' വരെ; സെഞ്ച്വറി ഫിലിംസിന്റെ 40 വര്‍ഷങ്ങള്‍

കഴിഞ്ഞ 40 വര്‍ഷങ്ങളായി മലയാള സിനിമയ്ക്കു മികച്ച സിനിമകള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്ന സിനിമാ വിതരണ കമ്പനിയാണ് സെഞ്ച്വറി ഫിലിംസ്. “കേള്‍ക്കാത്ത ശബ്ദം” എന്ന സിനിമയില്‍ തുടങ്ങി അതിരനില്‍ എത്തി നില്‍ക്കുമ്പോള്‍ സെഞ്ച്വറി ഫിലിംസിന് അവകാശപ്പെടാന്‍ വിജയങ്ങള്‍ ഏറെ. ഏറ്റവും ഒടുവില്‍ ഇറക്കിയ വിജയ് സൂപ്പറും പൗര്‍ണ്ണമിയും, കുമ്പളങ്ങി നൈറ്റ്‌സ്, അതിരന്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിലൂടെ സെഞ്ച്വറി ഫിലിംസ് ഹാട്രിക് നേട്ടത്തിന്‍റെ നെറുകയിലാണ്.

നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാനും പ്രേക്ഷകരിലേക്ക് എത്തിക്കാനുമായി 1979 ല്‍ രാജു മാത്യുവാണ് സെഞ്ച്വറി ഫിലിംസിന് രൂപം കൊടുക്കുന്നത്. “കേള്‍ക്കാത്ത ശബ്ദം” എന്ന ചിത്രത്തോടെയാണ് സെഞ്ച്വറി ഫിലിംസ് തങ്ങളുടെ പ്രയാണം ആരംഭിക്കുന്നത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നെടുമുടി വേണു, മോഹന്‍ ലാല്‍, പൂര്‍ണ്ണിമ ജയറാം, എസ് അംബിക , ശാന്തികൃഷ്ണ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

പി.ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത “സംഘര്‍ഷം” സെഞ്ച്വറി ഫിലിംസിന് മികച്ച വിജയം സമ്മാനിച്ച ആദ്യ ചിത്രം. രതീഷ്, സുകുമാരന്‍. ശ്രീവിദ്യ, സീമ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ മികച്ച വിജയം ചെറിയ ആത്മവിശ്വാസമൊന്നുമല്ല സെഞ്ച്വറി ഫിലിംസിന് പകര്‍ന്നത്. കൂടുതല്‍ നല്ല ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഈ വിജയം ഏറെ ഊര്‍ജ്ജമായി. തുടര്‍ന്ന് മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ഐതിഹാസിക വിജയ ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് സെഞ്ച്വറി ഫിലിംസും വായിക്കപ്പെട്ടു.

രാജേഷ് ഖന്ന, സ്മിത പാട്ടീല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 1986 ല്‍ റിലീസ് ചെയ്ത  “അനോഖ റിഷ്ത” എന്ന ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്ര നിര്‍മ്മാണ രംഗത്തും സെഞ്ച്വറി ഫിലിംസ് അരങ്ങേറ്റം കുറിച്ചു. ഐ.വി ശശി സംവിധാനം ചെയ്ത കാണാമറയത്ത് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്കായിരുന്നു ഈ ചിത്രം. 1985 ല്‍ സെഞ്ച്വറി ഫിലിംസ് കാസിനോ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ഐ.വി. ശശി, മമ്മൂട്ടി, മോഹന്‍ലാല്‍, സീമ തുടങ്ങിയ സിനിമ പ്രവര്‍ത്തകരുടെ പങ്കാളിത്തതോടെ കാസിനോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അഞ്ച് ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

ചീര്‍സ് ഇന്റര്‍ നാഷണല്‍, കാസ്റ്റില്‍ പ്രൊഡക്ഷന്‍സ്, സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയവയാണ് സെഞ്ച്വറി ഫിംലിസിന്റെ മറ്റ് പാര്‍ട്ട്ണര്‍ കമ്പനികള്‍. രഞ്ജിത്ത് ഫിലിംസ്, ശ്രേയസ് ഫിംലിംസ്, മദ്രാസ് ടാക്കീസ്, കാസ്റ്റില്‍ പ്രൊഡക്ഷന്‍, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് തുടങ്ങി 51 ട്രെയ്ഡ് പാര്‍ട്ട്‌ണേഴ്‌സും സെഞ്ച്വറി ഫിലിംസിന് ഉണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അവരോടൊപ്പം വളര്‍ന്ന സെഞ്ച്വറി ഫിലിംസ് 40 വര്‍ഷം കൊണ്ട് പ്രേക്ഷകരിലേക്ക് എത്തിച്ചത് 125 ചിത്രങ്ങളാണ്.

നിരവധി അവാര്‍ഡുകളും സെഞ്ച്വറി ഫിലിംസ് ചിത്രങ്ങളെ തേടിയെത്തിയിട്ടുണ്ട്. 2005 ല്‍ സെഞ്ച്വറി ഫിലിംസ് വിതരണത്തിനെത്തിച്ച മോഹന്‍ലാല്‍ ചിത്രം “തന്മാത്ര” ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. ആ ചിത്രത്തിലെ പ്രകടനം മോഹന്‍ലാലിന് മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് നേടിക്കൊടുക്കുകയും ചെയ്തിരുന്നു.

ചെറിയ ഇടവേളയ്ക്ക് ശേഷം കൊച്ചുമോന്‍ ഫിലിപ്പും (സിഒഒ) രാജു മാത്യുവും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമായിരുന്നു അതിരന്‍. നവാഗതനായ വിവേക് സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷം വിഷു റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ഫഹദ് ഫാസില്‍ സായി പല്ലവി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ അതിരന്‍ സെഞ്ച്വറി ഫിലിംസിന് ഹാട്രിക് വിജയമാണ് സമ്മാനിച്ചത്. 2018 ല്‍ വിതരണത്തിനെത്തിച്ച വിജയ് സൂപ്പറും പൗര്‍ണ്ണമിയും, കുമ്പളങ്ങി നൈറ്റ്‌സ് എന്നി ചിത്രങ്ങള്‍ വമ്പന്‍ വിജയമായിരുന്നു സമ്മാനിച്ചത്.

Latest Stories

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്