റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ തന്നെ ‘ചാവേര്‍’ സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് നടക്കുമ്പോഴും ഒരു വിഭാഗം പ്രേക്ഷകര്‍ സിനിമയ്ക്ക് നല്ല പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. എങ്കിലും തിയേറ്ററില്‍ ദയനീയമായ പരാജയത്തിന്റെ വക്കിലാണ് ചിത്രം എത്തി നില്‍ക്കുന്നത്.
ഒക്ടോബര്‍ 5ന് ആണ് തിയേറ്ററില്‍ എത്തിയത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 67 ലക്ഷത്തിനടുത്ത് കളക്ഷന്‍ മാത്രമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിനം വെറും 26 ലക്ഷം മാത്രമാണ് തിയേറ്ററില്‍ നിന്നും ചിത്രത്തിന് നേടാനായത്.
അതുകൊണ്ട് തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം തിയേറ്റര്‍ വിടുമെന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് പറഞ്ഞത്. നടനും സംവിധായകനുമായ ജോയ് മാത്യു ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധ നേടിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയില്‍ എത്തിയിരുന്നു. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്.