സര്‍ജറി ചെയ്ത തുന്നിക്കെട്ടലുകളുമായി നടി ചൈതന്യ; സംഭവിച്ചത് ഇതാണ്..

പുതുവര്‍ഷത്തില്‍ സര്‍ജറി ചെയ്ത തുന്നിക്കെട്ടലുകളുമായി എത്തി നടി ചൈതന്യ പ്രകാശ് ആരാധകരെ ഞെട്ടിച്ചിരുന്നു. തലയില്‍ തുന്നിക്കെട്ടലുകള്‍ ഉള്ളതിനാല്‍ ഹൂഡി ധരിച്ചാണ് നടി പൊതുപരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ തുന്നിക്കെട്ടലുകള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. തന്റെ സര്‍ജറിയെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈതന്യ ഇപ്പോള്‍.

സൈനസ് കാവിറ്റിയില്‍ തുടര്‍ച്ചയായി വരുന്ന ഇന്‍ഫെക്ഷന്റെ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ ചെയ്തത് മൂലമാണ് തലയില്‍ തുന്നിക്കെട്ടലുകള്‍ വന്നതെന്ന് നടി വെളിപ്പെടുത്തി. പുതുവര്‍ഷാരംഭത്തില്‍ തന്നെ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചു. നല്ലൊരു നാളേയ്ക്ക് വേണ്ടി കഠിനമായ തീരുമാനമെടുക്കുന്നതില്‍ ദുഃഖിക്കേണ്ട കാര്യമില്ല എന്നാണ് ചൈതന്യ പ്രകാശ് പറയുന്നു.

താനിപ്പോള്‍ സുഖമായിരിക്കുന്നു. ആശങ്കപ്പെടാനില്ല. ചെവിയിലായിരുന്നു ശസ്ത്രക്രിയ. അതിന്റെ ഭാഗമായുള്ള വിശ്രമത്തിലാണ്. പ്രിഓറികുലാര്‍ സൈനസ് എന്ന രോഗാവസ്ഥയാണ്. അതിന്റെ ഭാഗമായി ഇടയ്ക്കിടെ ഇന്‍ഫെക്ഷന്‍ വരുമായിരുന്നു. കഴിഞ്ഞ വര്‍ഷം നാല് തവണയാണ് ഇന്‍ഫെക്ഷന്‍ വന്നത്.

വളരെ വേദനാജനകമാണ് ആ ദിവസങ്ങള്‍. അതുകൊണ്ടാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ തീരുമാനിച്ചത്. പുതുവര്‍ഷത്തില്‍ ഇത്തരമൊരു തീരുമാനം അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ ആ തീരുമാനത്തില്‍ സന്തോഷവതിയാണെന്നും ചൈതന്യ വ്യക്തമാക്കി. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ചൈതന്യ ഹയ, ഗരുഡന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Latest Stories

'ഈ സിനിമ മാമൂലുകളെ ധിക്കരിക്കും.. നമ്മെ പ്രകോപിപ്പിക്കും'; വിവാദങ്ങള്‍ക്കിടെ ഗീതുവിന്റെ കുറിപ്പ്

'ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ'; അശ്ലീല കമന്റിട്ടയാളുടെ പേരും അഡ്രസും പങ്കുവെച്ച് പിപി ദിവ്യ, പരാതി നൽകി

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം; ഐ സി ബാലകൃഷ്‌ണൻ എംഎല്‍എ പ്രതി, ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി; എൻ ഡി അപ്പച്ചനെതിരെയും കേസ്

ബാഴ്‌സലോണ സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിൽ; കളമൊരുങ്ങുന്നത് എൽ ക്ലാസിക്കോ ഫൈനലിനോ?

ദയവ് ചെയ്ത് ഇനി അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുത്, ചതിച്ചിട്ട് പോയവർക്ക് ഒന്നും ഇനി അതിന് അർഹതയില്ല; തുറന്നടിച്ച് മുഹമ്മ്ദ് കൈഫ്

'ബീഫില്‍ കുറച്ച് എലിവിഷം ചേര്‍ത്തിട്ടുണ്ടേ…'; തമാശ പറയുകയാണെന്ന് കരുതി കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍, സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്

റീലിൽ നിന്ന് റിയലിലേക്ക്: സെൻഡയയുടെയും ടോം ഹോളണ്ടിൻ്റെയും ഹോളിവുഡ് പ്രണയകഥ

അങ്ങനെ ഗംഭീർ പറഞ്ഞത് ഒരാൾ എങ്കിലും കേട്ടു, പരിശീലകന്റെ വാക്കുകൾ അതേപടി അനുസരിച്ച് യുവതാരം; അഭിനന്ദനവുമായി ആരാധകർ

തനിക്കെതിരായ ശിക്ഷാവിധി റദ്ധാക്കണമെന്നാവശ്യം; വിസ്മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ

പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കൾ പുറത്തിറങ്ങി, വൻ സ്വീകരണമൊരുക്കി സിപിഎം