തിയേറ്ററില്‍ തണുപ്പന്‍ പ്രതികരണം, എന്നാല്‍ ബോക്‌സ് ഓഫീസില്‍ ഞെട്ടിച്ച് 'ചന്ദ്രമുഖി 2'; ആദ്യ ദിന കളക്ഷന്‍ കോടികള്‍!

ബോക്‌സ് ഓഫീസില്‍ നിന്നും അത്ര വലിയ പ്രതികരണങ്ങള്‍ ലഭിച്ചില്ലെങ്കിലും ആദ്യ ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടി രാഘവ ലോറന്‍സ്-കങ്കണ റണാവത്ത് ചിത്രം ‘ചന്ദ്രമുഖി 2’. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചിത്രം നേട്ടം കൊയ്തിരിക്കുകയാണ്.

ആദ്യ ദിനം 7.5 കോടി രൂപ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. എന്നാല്‍ ആദ്യ ഭാഗവുമായി ചിത്രത്തെ താരതമ്യം ചെയ്യുമ്പോള്‍ ചന്ദ്രമുഖി 2 ഒന്നുമല്ല എന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ രജനികാന്ത് അവതരിപ്പിച്ച വേട്ടയ്യന്‍ രാജ എന്ന കഥാപാത്രമായാണ് രാഘവ ലോറന്‍സ് ചിത്രത്തില്‍ എത്തുന്നത്.

ചന്ദ്രമുഖിയായി കങ്കണ എത്തുമ്പോള്‍ ഒരു പ്രധാന കഥാപാത്രമായി ലക്ഷ്മി മേനോനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വടിവേലു, മഹിമ നമ്പ്യാര്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളാകുന്നത്. ചന്ദ്രമുഖിയില്‍ അവതരിപ്പിച്ച അതേ കഥാപാത്രത്തെ തന്നെയാണ് ചന്ദ്രമുഖി 2വില്‍ വടിവേലു അവതരിപ്പിക്കുന്നത്.

18 വര്‍ഷത്തിന് ശേഷമാണ് ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം എത്തിയത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനികാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. ആര്‍.ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഓസ്‌കാര്‍ ജേതാവ് എം.എം കീരവാണിയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ