തിയേറ്ററിൽ പ്രേക്ഷകരെ മണിച്ചിത്രപൂട്ടിട്ട് പൂട്ടാൻ 'ചന്ദ്രമുഖി- 2' എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളസിനിമയിലെ എവർഗ്രീൻ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാംഭാഗം റിലീസിനൊരുങ്ങുന്നു. രാഘവ ലോറൻസ് കങ്കണ റണാവത്ത് എന്നിവർ പി. വാസു സംവിധാനംചെയ്യുന്ന ചിത്രം സെപ്റ്റംബർ 15-ന് തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമിക്കുന്നത്.

ജീവിതത്തിൽ ആദ്യമായി താൻ അവസരം ചോദിച്ച സിനിമയായിരുന്നു ചന്ദ്രമുഖിയെന്നാണ് ചെന്നൈയിൽ നടന്ന പ്രീ ലോഞ്ചിങ് ചടങ്ങിൽ കങ്കണ റണാവത്ത് പറഞ്ഞത്. ‘ചന്ദ്രമുഖി 2’വിലെ കങ്കണ റണാവത്തിന്റെ ലുക്കും നൃത്തവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അതിനൊപ്പം തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു.

17 വർഷത്തിന് ശേഷമാണ് ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നത്. മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനികാന്ത് നായകനായി 2005ൽ പുറത്തെത്തിയ ചന്ദ്രമുഖി. ആർ.ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഓസ്‌കാർ ജേതാവ് എം.എം കീരവാണിയാണ്.

വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവി മരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ.ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, ടി എം കാർത്തിക് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങൾ. ദേശീയ അവാർഡ് ജേതാവ് തോട്ട തരണിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ആന്റണി ആണ് എഡിറ്റിംഗ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം