ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ സെപ്‍തംബറിലെ പട്ടിക പുറത്ത്. തെന്നിന്ത്യൻ നടി സാമന്തയാണ് ജനപ്രീതിയിൽ ഒന്നാമത് നിൽക്കുന്ന തരാം. ഓഗസ്റ്റിലും ഒന്നാം സ്ഥാനത്ത് സാമന്ത തന്നെയായിരുന്നു. അതേസമയം ആലിയാ ഭട്ടാണ് ജനപ്രീതിയിൽ ഇന്ത്യയിലെ നായികാ താരങ്ങളില്‍ രണ്ടാമത്.
നടി സാമന്ത തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. അടുത്തിടെ സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും സാമൂഹ്യ മാധ്യമത്തില്‍ സജീവമായിതന്നെ താരം ഉണ്ട്. സ്വന്തം നിലപാടുകള്‍ പറയാനും ഒരിക്കലും താരം മടിക്കാറില്ല എന്നതും സാമന്തയെ പ്രിയപ്പെട്ടവരാക്കുന്നു. വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും ആര്‍ക്ക് എതിരെയായാലും താരം വിട്ടുവീഴ്ച ചെയ്യാറില്ല.
ജിഗ്രയാണ് ആലിട ഭട്ടിന്റെ ബോളിവുഡ് ചിത്രമായി ഒടുവില്‍ എത്തിയത്. വിജയം നേടാൻ ചിത്രത്തിന് ആയില്ലെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ആലിയ ഭട്ടായിരുന്നു ഇന്ത്യൻ നായികാ താരങ്ങളില്‍ നേരത്തെ ഒന്നാമത് ഉണ്ടായിരുന്നതെന്നതും പ്രധാനമാണ്. എന്നാല്‍ സമീപകാലത്ത് തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ വലിയ മുന്നേറ്റം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.
ജനപ്രീതിയില്‍ ദീപിക പദുക്കോണ്‍ മൂന്നാമത് എത്തി. അതേസമയം നാലാമത് മലയാളി നടികൂടിയായ നയൻതാരയാണ്. തൊട്ടുപിന്നില്‍ ഇടംനേടിയിരിക്കുന്നത് തെന്നിന്ത്യയില്‍ നിന്നുള്ള താരം തൃഷയാണ്. സ്‍ത്രീ 2 സിനിമയുടെ വിജയത്തിളക്കത്തിലുള്ള ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ ആറാമതുള്ളപ്പോള്‍ താരങ്ങളില്‍ ഏഴാമത് കാജല്‍ അഗര്‍വാള്‍ ആണ്. സായ് പല്ലവി താരങ്ങളില്‍ പിന്നീടും ഇന്ത്യൻ നായികമാരില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന രശ്‍മിക മന്ദാന ഒമ്പതാമതുമാണ്.