നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തന്നെ തുടരുകയാണ്. അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ഉറ്റവര്‍ക്കൊപ്പം സിനിമാലോകവും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനയിലാണെന്ന് ബാദുഷ പറഞ്ഞു.
‘വളരെ ഗുരുതരമാണ് അവസ്ഥ. ഡോക്ടര്‍മാര്‍ ശ്രമം തുടരുകയാണ്. വെന്റിലേറ്റര്‍ ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്താനാണ് ശ്രമം. 5 മാസം മുമ്പ് അദ്ദേഹത്തിന് ഒരു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഉണ്ടായിരുന്നു. പലതരം അസുഖങ്ങള്‍ അദ്ദേഹത്തെ ബാധിച്ചു. 4 ആഴ്ചയായി ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയാണ്.’
‘രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ ഷീബ കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് മരിച്ചത്. ഭാര്യ മരിക്കുമ്പോഴും നൗഷാദ് ഐസിയുവിലായിരുന്നു. ഭാര്യയുടെ മൃതദേഹം ഐസിയുവിലെത്തിച്ച് അദ്ദേഹത്തെ കാണിച്ചു. ഒരു മകളാണ് ഉള്ളത്’.-ബാദുഷയുടെ വാക്കുകള്‍