ചെമ്പന്‍ വിനോദിനൊപ്പം ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകും; ടിനു പാപ്പച്ചന്റെ 'അജഗജാന്തരം' തുടങ്ങി

“സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍” ടീം വീണ്ടും ഒന്നിക്കുന്ന അജഗജാന്തരത്തിന് തുടക്കമായി. ചിത്രത്തിന്റെ പൂജ ചെറുതുരുത്തിയിലെ വഴലിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വെച്ച് നടന്നു. സംവിധായകന്‍ ടിനു പാപ്പച്ചന്‍, ആന്റണി വര്‍ഗീസ്, സുധി കോപ്പ, വിനീത്, കിച്ചു ടെല്ലസ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ്, ചിത്രത്തിന്റെ പ്രൊഡ്യൂസഴ്‌സ് ഇമ്മാനുവല്‍ ജോസഫും, അജിത് തലാപ്പിള്ളിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പി ആര്‍ ഓ മഞ്ജു ഗോപിനാഥ് തുടങ്ങിവര്‍ പൂജയില്‍ പങ്കെടുത്തു.

അജഗജാന്തരം എന്ന പേരില്‍ തന്നെ പുതുമ തീര്‍ക്കുന്ന ചിത്രം വ്യത്യസ്തമായ പ്രമേയവുമായാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്താന്‍ പോകുന്നത്. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ്. ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോക്, സാബുമോന്‍, സുധി കോപ്പ, ലുക്ക് മാന്‍, ജാഫര്‍ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശര്‍മ്മ, ടിറ്റോ വില്‍സണ്‍, വിജ്ലീഷ് തുടങ്ങിയവാരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജിന്റോ ജോര്‍ജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. സംഗീതം ജേക്‌സ് ബിജോയ്. സെന്‍ട്രല്‍ പിക്ചര്‍സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് . സ്വാതന്ത്ര്യം അര്‍ദ്ധരാത്രി ടീം വീണ്ടും ഒന്നിക്കുബോള്‍ തിയേറ്ററില്‍ മറ്റൊരു ദൃശ്യവിസ്മയം തന്നെയായിരിക്കും അജഗജാന്തരം .

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം