സണ്ണി ലിയോണിനൊപ്പം ചെമ്പന്‍ വിനോദ്; 'ഗുഡ് സോള്‍' എന്ന് ക്യാപ്ഷന്‍, ചര്‍ച്ചയാകുന്നു

സണ്ണി ലിയോണിന് ഒപ്പമുള്ള ചെമ്പന്‍ വിനോദിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സണ്ണി അഭിനയിക്കുന്ന പുതിയ മലയാള ചിത്രം “ഷീറോ”യുടെ സെറ്റില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. “”വിത്ത് സണ്ണി ലിയോണ്‍ എ ഗുഡ് സോള്‍”” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന് നിരവധി കമന്റുകളുമായി താരങ്ങളും ആരാധകരും എത്തി. “”മച്ചാനെ, ഇത് പോരെ അളിയാ”” എന്നായിരുന്നു ഫോട്ടോ കണ്ട വിനയ് ഫോര്‍ട്ടിന്റെ പ്രതികരണം. സൗബിന്‍ ഷാഹിര്‍, മുഹ്‌സിന്‍ പരാരി, ജിനോ ജോസ് എന്നിവരും കമന്റുമായി എത്തിയിട്ടുണ്ട്.

മധുരരാജയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ രംഗീല, ഷീറോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഷീറോ.

ഉദയ് സിംഗ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുല്‍ രാജ്, എഡിറ്റിംഗ് വി. സാജന്‍, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്നീഷ്യന്‍മാരും സിനിമയ്ക്കു വേണ്ടി അണിനിരക്കും.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍