അങ്കമാലി ഡയറീസിന് ശേഷം പുതിയ തിരക്കഥയുമായി ചെമ്പന്‍ വിനോദ്; നായകന്‍ കുഞ്ചാക്കോ ബോബന്‍, സംവിധാനം അഷ്‌റഫ് ഹംസ

അങ്കമാലി ഡയറീസ് സിനിമയ്ക്ക് ശേഷം നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി കുഞ്ചാക്കോ ബോബന്‍. “ഭീമന്റെ വഴി” എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് അഷ്‌റഫ് ഹംസയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് ആരംഭിച്ചു.

കുറ്റിപ്പുറത്താണ് നിലവില്‍ ചിത്രീകരണം നടക്കുന്നത്. തമാശ എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ ഒരുക്കുന്ന സിനിമയാണിത്. കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ക്കൊപ്പം ചിന്നു ചാന്ദ്‌നി, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Image may contain: text that says "Thembosky CHEMBOSKY MOTION PICTURES INASSOCIATION INASSOCIATIONWITH WITH OPM CINEMAS PRESENTS ഭീമൻറെ KUNCHACKO BOBAN CHINNU CHANDNI CHEMBAN VINOD JOSE DIRECTOR ASHRAF HAMZA PRODUCERS CHEMBAN VINOD JOSE RIMA KALLINGAL AASHIQ ABU WRITER CHEMBAN VINOD JOSE DOP GIRISH GANGADHARAN MUSIC VISHNU VIJAYAN LYRICS MUHSIN PARARI EDITOR NIZAM KADIRY ART DIRECTOR AKHILRAJ CHIRAYIL CHIEF ASSOCIATE DIRECTOR HARISH THEKKEPATTU COSTUMES MASHAR HAMSA MAK RG WAYANADAN EXECUTIVE PRODUCERS SREEJITH BALAN ABID ABU PRODUCTION.CONTROLLER DAVISON DESIGN POPKON APRIL 2021"

ചെമ്പന്‍ വിനോദ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

നായാട്ട്, നിഴല്‍ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന അടുത്ത ചിത്രമാണ് ഭീമന്റെ വഴി. അഷ്‌റഫിന്റെ തമാശയിലും ചിന്നു ചാന്ദ്‌നി ആയിരുന്നു നായിക. 2019-ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് ആണ് നായകനായെത്തിയത്. ഏറെ ചര്‍ച്ചയായതും പ്രേക്ഷകപ്രീതിയും നേടിയ ചിത്രമായിരുന്നു തമാശ.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം