വിഷ്ണു വിശാലിനൊപ്പം പ്രളയത്തില്‍ കുടുങ്ങി ആമിര്‍ ഖാൻ; രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്

ചെന്നൈ പ്രളയത്തില്‍ കുടുങ്ങിയ ബോളിവുഡ് താരം ആമിര്‍ ഖാനെ രക്ഷപ്പെടുത്തി. നടന്‍ വിഷ്ണു വിശാലിന്റെ വീട്ടിലായിരുന്നു ആമിര്‍ ഖാന്‍ കഴിഞ്ഞത്. ഫയര്‍ ഫോഴ്‌സ് ബോട്ടില്‍ എത്തിയാണ് ആമിര്‍ ഖാനെ രക്ഷപ്പെടുത്തിയത്. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു താരം ചെന്നൈയിലെത്തിയത്.

വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂറാണ് വിശാലിന്റെ വീട്ടില്‍ ആമിര്‍ ഖാന് കഴിയേണ്ടി വന്നത്. പ്രളയത്തില്‍ വിഷ്ണു വിശാലിന്റെ വീട് നില്‍ക്കുന്ന സ്ഥലവും പൂര്‍ണമായും വെള്ളം കയറിയിരുന്നു. സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറിയിരുന്നു.

വിഷ്ണു വിശാലിനെയും ഇവിടങ്ങളിലുള്ളവരെയും രക്ഷാപ്രവര്‍ത്തകരെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആമിര്‍ ഖാന്‍ ബോട്ടില്‍ കയറുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ വീടിന് ചുറ്റും വെള്ളം പൊങ്ങിയ വിവരം വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

”വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കരപ്പക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ഞാന്‍ ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിന് സിഗ്‌നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ.”

”വീടിന് ടെറസിന് മുകളില്‍ മാത്രമാണ് ഫോണിന് സിഗ്‌നല്‍ ലഭിക്കുന്നത്. ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോകുകയാണ്” എന്നായിരുന്നു വിഷ്ണു വിശാല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം