ആറ് കഥകളുമായി 'ചെരാതുകള്‍'; മോഷന്‍ പോസ്റ്റര്‍

“ചെരാതുകള്‍” എന്ന ആന്തോളജി ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ 123 മ്യൂസിക്‌സ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. ഷാജന്‍ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നീ ആറു സംവിധായകര്‍ ചേര്‍ന്നാണ് ചെരാതുകള്‍ ഒരുക്കുന്നത്.

വിധു പ്രതാപ്, നിത്യ മാമ്മന്‍, കാവാലം ശ്രീകുമാര്‍, ഇഷാന്‍ ദേവ് എന്നിവര്‍ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് സിനിമയിലുള്ളത്. മെജ്ജോ ജോസ്സഫ്, പ്രതീക് അഭ്യങ്കര്‍, റെജിമോന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഡോ. മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്.

റിലീസിന് മുമ്പ് തന്നെ ലണ്ടന്‍, സിങ്കപ്പൂര്‍ ഫിലിം ഫെസ്റ്റിവലുകള്‍ ഉള്‍പ്പടെ ഇന്ത്യയിലും വിദേശത്തുമായി 43 അവാര്‍ഡുകള്‍ ചെരാതുകള്‍ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോക്ടര്‍ മാത്യു മാമ്പ്ര നിര്‍മ്മിച്ച ചിത്രം നാല് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും.

ജോസ്‌കുട്ടി ഉള്‍പ്പടെ ആറു ഛായാഗ്രഹകരും, സി.ആര്‍ ശ്രീജിത്ത് അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തില്‍ മറീന മൈക്കില്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. സൗണ്ട് ഡിസൈന്‍ ഷെഫിന്‍-മായന്‍, പി.ആര്‍.ഒ.-പി. ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-ഓണ്‍പ്രൊ എന്റര്‍ടൈന്‍മെന്റ്‌സ്.