കന്നട നടന്‍ ധ്രുവ സര്‍ജക്കെതിരെ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ നടന്‍ ചേതന്‍ കുമാര്‍. അംബേദ്കര്‍ ജയന്തി ദിനത്തില്‍ ആശംസകള്‍ അറിയിച്ച് ധ്രുവ സര്‍ജ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് രശ്മിക മന്ദാനക്കൊപ്പമുള്ള ഗാനരംഗത്തെ കുറിച്ച് പരാമര്‍ശിച്ച് ചേതന്‍ കുമാര്‍ വിമര്‍ശനവുമായെത്തിയത്.
“കാരാബൂ” എന്ന ചിത്രത്തിലെ “”പൊഗാരു”” എന്ന ഗാനത്തില്‍ റൗഡി ഹീറോയായി എത്തുന്ന ധ്രുവ ഭീഷണിപ്പെടുത്തി പ്രണയിക്കാന്‍ നിര്‍ബന്ധിക്കുന്ന രംഗങ്ങളാണുള്ളത്. ഏപ്രില്‍ 2നാണ് ഈ ഗാനം റിലീസ് ചെയ്തത്. അന്നേ ഗാനത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
“”സ്ത്രീയെ നായ, കുറുക്കന്‍, കൃമി എന്ന് വിളിക്കുന്ന കന്നട നടന്‍…നായികയുടെ മുടി പിടിച്ചു വലിച്ചും കഴുത്ത് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, കൈയ്യേറ്റം ചെയ്യുന്നതുമായ “റൊമാന്‍സ്” അഭിനയിക്കുന്ന നടന്‍, ഇപ്പോള്‍ അംബേദ്കര്‍ ജയന്തി ആശംസിക്കുന്നു. അസ്വസ്ഥം, വിപരീതാര്‍ത്ഥകമായ, മൂഢത”” എന്നാണ് ചേതന്‍ ട്വീറ്റ് ചെയ്തത്.
A Kannada film actor calls women “dog, fox, insect”
Acts in a song where as “romance”, he pulls heroine”s hair; threatens to electrocute & cut her throat; assaults women all w/ no consent
Now wishes #AmbedkarJayanti w/ glorification of religious figure
Sick, ironic, ignorant
— Chetan Kumar (@ChetanAhimsa) April 15, 2020