ദീപിക പദുക്കോണ്‍ നായികയായെത്തുന്ന “ഛപക്കി”ന്റെ ട്രെയ്‌ലര്‍ പുറത്ത്. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ അതിജീവനത്തിന്റെ കഥയാണ് ഛപക് പറയുന്നത്. മാല്‍തി എന്ന കഥാപാത്രമായാണ് ആസിഡ് ആക്രമണത്തിനിരയാവുകയും തുടര്‍ന്നുള്ള അതിജീവന കഥയുമാണ് ട്രെയിലറില്‍ പറയുന്നത്.
“തല്‍വാര്‍”, “റാസി” എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രാന്ത് മാസെയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. അമോല്‍ എന്ന കഥാപാത്രമായാണ് വിക്രാന്ത് വേഷമിടുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, ദീപിക പദുക്കോണ്‍, ഗോവിന്ദ് സിംഗ് സന്ധു, മേഘ്‌ന ഗുല്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.
2005-ല്‍ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതു കാരണം ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ആസിഡ് ആക്രമണത്തിനും തീ കൊളുത്തലിനും വിധേയരായ 300 പേരെ പുനരധിവസിപ്പിച്ച കൂട്ടായ്മയുടെ അമരക്കാരിയാണ് ലക്ഷ്മി.