'ക്രിസ്തുവിനെയോ ബൈബിളിനെയോ വിശ്വാസത്തെയോ മുറിപ്പെടുത്തുന്നില്ല, മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താതെ ഇത് അവസാനിപ്പിക്കൂ'

നാദിര്‍ഷ ചിത്രം ‘ഈശോ’യ്ക്ക് നേരെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സൈലക്‌സ് എബ്രഹാം. ഈശോ എന്ന ചിത്രത്തില്‍ ആദ്യം മുതല്‍ അവസാനം വരെ പ്രവര്‍ത്തിച്ച ഒരാളെന്ന നിലയിലും ഒരു ക്രിസ്തീയ വിശ്വാസി എന്ന നിലയ്ക്കും ഈ ചിത്രത്തില്‍ ക്രിസ്തുവിനെയോ ബൈബിളിനെയോ വിശ്വാസത്തെയോ മുറിപ്പെടുത്തുന്നതായി ഒന്നും തന്നെയില്ല എന്ന് സൈലക്‌സ് പറയുന്നു.

ചിത്രത്തിന്റെ കഥയോ ഉള്ളടക്കമോ അറിയാതെ സിനിമയ്ക്കും സംവിധായകനുമെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളും കുറ്റപ്പെടുത്തലുകളും മതമോ രാഷ്ട്രീയമോ കൂട്ടിക്കലര്‍ത്താതെ അവസാനിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു എന്നാണ് സൈലക്‌സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സൈലക്‌സ് അബ്രഹാമിന്റെ കുറിപ്പ്:

ഈശോ എന്ന ചിത്രത്തില്‍ ആദ്യം മുതല്‍ അവസാനം വരെയും ചീഫ് അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഒരാളെന്ന നിലയിലും ഒരു ക്രിസ്തീയ വിശ്വാസി എന്ന നിലക്കും ഈ ചിത്രത്തില്‍ ക്രിസ്തുവിനെയോ ബൈബിളിനെയോ വിശ്വാസത്തെയോ മുറിപ്പെടുത്തുന്നതായി ഒന്നും തന്നെയില്ല.

നമ്മളില്‍ ഒരുവനെ പോലെ ഒരു സാധാരണക്കാരന്റെ ജീവിതം തുറന്നു കാട്ടുന്ന ഈ ചിത്രത്തിനെതിരെ കഥയോ, ഉള്ളടക്കമോ, കഥാസന്ദര്‍ഭങ്ങളോ അറിയാതെ അതില്‍ വര്‍ക്കു ചെയ്തവരെയും ചിത്രത്തിന്റെ സംവിധായകനെതിരായും നടന്നു കൊണ്ടിരിക്കുന്ന ദുഷ്പ്രചാരണങ്ങളും കുറ്റപ്പെടുത്തലുകളും എല്ലാം മതമോ രാഷ്ട്രീയമോ കൂട്ടിക്കലര്‍ത്താതെ നിങ്ങളില്‍ ഒരുവനെ പോലെ തന്നെ മറ്റുള്ളവരെയും കണ്ടുകൊണ്ടു ഈ ചിത്രത്തിനെതിരായ എല്ലാ വിമര്‍ശനങ്ങളും അവസാനിപ്പിക്കണമെന്ന് എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ താഴ്മയായി അപേക്ഷിക്കുന്നു.

Latest Stories

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ