പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം; ശ്രദ്ധ നേടി ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഗാനം

ഈസ്റ്റ് കോസ്റ്റ് വിജയന്റെ ചിത്രം “ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളി”ലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. .പരിഭവം നമുക്കിനി എന്ന ഗാനത്തിന്റെ വിഡിയോ എത്തി. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്റേതാണു വരികള്‍ക്കു സംഗീതം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്.

ഈസ് കോസ്റ്റ് വിജയന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷത്തിനു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍.പുരം ജയസൂര്യയാണ്. പണക്കാരിയെ സ്നേഹിക്കുന്ന പാവപ്പെട്ട യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ കടന്നുവരുന്നതോടെ ചിത്രത്തിന് പുതിയ ഭാവം വരുന്നു. ചിത്രത്തില്‍ സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, നെടുമുടി വേണു തുടങ്ങിയവരും ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

Read more

നോവല്‍, മുഹബത്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം പുതുമുഖങ്ങളെ അണിനിരത്തി ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കുന്ന ചിത്രമാണ് “ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍”. പി. ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍ എന്നിവരും ചിത്രത്തിനായി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ജൂലൈ 26ന് ചിത്രം തിയറ്ററിലെത്തും.