പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം...; യേശുദാസ് ആലപിച്ച ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഗാനം നാളെ എത്തും

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ കെ.ജെ യേശുദാസ് ആലപിച്ച ഗാനം നാളെ റിലീസ് ചെയ്യും. “പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം…” എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുക. ഈസ് കോസ്റ്റ് വിജയന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷത്തിനു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങക്കുണ്ട്.

ജൂലൈ 26ന് തീയേറ്ററുകളിലെത്തുന്ന ചിത്രം നര്‍മ്മവും പ്രണയവും മനോഹര ഗാനങ്ങളുമടങ്ങിയ ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍.പുരം ജയസൂര്യയാണ്. പണക്കാരിയെ സ്‌നേഹിക്കുന്ന പാവപ്പെട്ട യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ കടന്നുവരുന്നതോടെ ചിത്രത്തിന് പുതിയ ഭാവം വരുന്നു. ചിത്രത്തില്‍ സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, നെടുമുടി വേണു തുടങ്ങിയവരും ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

അഖില്‍ പ്രഭാകര്‍, ശിവകാമി, സോനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പ്രണയവും ഹാസ്യവും ഇഴ ചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ഛായാഗ്രഹണം അനില്‍ നായര്‍.

Latest Stories

ഇന്ത്യ തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

0 പന്തിൽ വിക്കറ്റ് നേട്ടം , ഈ കിങ്ങിന്റെ ഒരു റേഞ്ച് ; കോഹ്‌ലിയുടെ അപൂർവ റെക്കോഡ്

'കഴുത്തറുക്കും', ലണ്ടനില്‍ പാകിസ്ഥാന്‍ ഹൈമ്മീഷന് മുമ്പില്‍ പ്രതിഷേധിച്ച ഇന്ത്യക്കാരോട് പാക് പ്രതിരോധ സേന ഉപസ്ഥാനപതിയുടെ ആംഗ്യം

ഒറ്റത്തവണയായി ബന്ദികളെ മോചിപ്പിക്കാം, യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാര്‍; പലസ്തീന്‍ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഇസ്രായേലുമായി സന്ധി ചെയ്യാന്‍ തയ്യാറാണെന്ന് ഹമാസ്

സിന്ധു നദിയില്‍ വെള്ളം ഒഴുകും അല്ലെങ്കില്‍ ചോര ഒഴുകും; പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് സ്വന്തം ബലഹീനതകള്‍ മറച്ചുവയ്ക്കാനാണെന്ന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; കെ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണ സംഘം

'നിർണായക തെളിവുകൾ ലഭിച്ചു'; പെഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് സ്ഥിരീകരിച്ചെന്ന് ഇന്ത്യ

'പാകിസ്താനെ രണ്ടായി വിഭജിക്കൂ, പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ; 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പം'; നരേന്ദ്രമോദിയോട് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

'സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ മൊഴി നൽകിയ വാർത്ത തെറ്റ്, ഇല്ലാത്ത വാർത്തയാണ് പുറത്ത്‌വരുന്നത്'; പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; വത്തിക്കാനിൽ വിലാപങ്ങളോടെ ജനസാഗരം