സുരാംഗന സുമവദന...; ശങ്കര്‍മഹാദേവന്‍ ആലപിച്ച 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളി'ലെ ഗാനം

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന “ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളി”ലെ വീഡിയോ ഗാനം പുറത്തിറങ്ങി. ശങ്കര്‍മഹാദേവന്‍ ആലപിച്ച “സുരാംഗന സുമവദന…” എന്ന ഗാനമാണ് റിലീസ് ചെയ്തത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് ഈണം നല്‍കിയിരിക്കുന്നത്.

എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. സന്തോഷ് വര്‍മ, ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുടെതാണ് വരികള്‍. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്  യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്.

പുതുമുഖങ്ങളായ അഖില്‍ പ്രഭാകര്‍ ,ശിവകാമി, സോനു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ഛായാഗ്രഹണം അനില്‍ നായര്‍.

Latest Stories

രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ; പെഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നു

സ്ത്രീവിരുദ്ധരായ നടന്മാര്‍, പൊതുസമൂഹത്തിന് മുന്നില്‍ ഫെമിനിസ്റ്റുകളായി അഭിനയിക്കുന്നു: മാളവിക മോഹനന്‍

IPL 2025: സൂക്ഷിച്ചും കണ്ടും നിന്നാൽ കൊള്ളാം, അല്ലെങ്കിൽ അടുത്ത വർഷം നീ ലീഗ് കളിക്കില്ല; യുവതാരത്തിന് ഉപദേശവുമായി വീരേന്ദർ സെവാഗ്

RR UPDATES: അവനാണ് എല്ലാത്തിനും കാരണം, ആ ഒറ്റയൊരുത്തന്‍ കാരണം ടീം നശിച്ചു, സഞ്ജു ഉണ്ടായിരുന്നെങ്കില്‍, തുറന്നടിച്ച് സന്ദീപ് ശര്‍മ്മ

കാശ്മീരിലെ സുസ്ഥിരത ഉറപ്പാക്കുന്ന ശ്രമങ്ങളെ തീവ്രവാദി ആക്രമണം ഇല്ലാതാക്കും; ജനങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്തും; അപലപിച്ച് താലിബാന്‍

'നിങ്ങൾ ദളിത് സ്ത്രീകൾ ഇതിന് വേണ്ടിയുള്ളവരാണ്'; നാല് വയസ്സുള്ള മകന് നേരെ തോക്കുചൂണ്ടി ഉത്തർപ്രദേശിൽ ദളിത് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു

അവന്‍ മിന്നിയാല്‍ പിന്നെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, ബുംറയെ പിടിച്ചുകെട്ടാനായിരിക്കും എല്ലാവരും ശ്രമിക്കുക, തുറന്നുപറഞ്ഞ് മുന്‍ താരം

നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കി അറസ്റ്റില്‍

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

കശ്മീര്‍ ജനതയ്ക്ക് കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസം; പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്നറിയാം; തീവ്രവാദികളെ ഒരിക്കലും പിന്തുണക്കില്ല; രോഷത്തോടെ പിഡിപി നേതാവ് ഇല്‍ത്തിജ മുഫ്തി