കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ലോകേഷ് കനകരാജ്- കമല്‍ ഹാസന്‍ ടീമിന്റെ വിക്രം മുന്നേറുകയാണ്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റാണ് കമല്‍ നേടിയിരിക്കുന്നത്. 400 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. വിക്രം ചരിത്രം സൃഷ്ടിച്ചതോടെ അടുത്ത കമല്‍ ചിത്രത്തിനും ആരാധകര്‍ ഇപ്പോഴെ കാത്തിരിപ്പ് തുടങ്ങി. അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ മഹേഷ് നാരായണനാണ്.
തന്റെ പുതിയ ചിത്രത്തിനായി മലയാളത്തില്‍ നിന്ന് മമ്മൂട്ടിയുമായും തമിഴില്‍ നിന്ന് ചിമ്പുവുമായും കമല്‍ ചര്‍ച്ചകള്‍ നടത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും അനുകൂലമായാണ് പ്രതികരിച്ചതെന്നും ആഗസ്ത് മാസത്തോടെ സിനിമയുടെ പ്രഖ്യാപനം നടക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വിജയ് നായകനായ ‘ബിഗില്‍’ ആയിരുന്നു കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ സ്വന്തമാക്കിയ തമിഴ് ചിത്രം. പ്രീ റിലീസ് ബിസിനസ് മാത്രമായി ചിത്രം 100 കോടിയിലധികം നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്നിക്കാണ്. ജൂലൈ 8ന് സ്റ്റ്രീമിങ് തുടങ്ങും.