നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ആളുടെ വായടപ്പിച്ച് ഗായിക ചിന്മയിയുടെ മറുപടി

തെന്നിന്ത്യന്‍ സിനിമാലോകത്ത് മീ ടൂ ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചയാളാണ് ഗായിക ചിന്മയി. ഗാനരചയിതാവ് വൈരമുത്തുവിനും രാധാ രവിയ്ക്കുമെതിരെ ശക്തമായ ആരോപണങ്ങളാണ് ചിന്മയി ഉന്നയിച്ചത്. അതിന്റെ പേരില്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുകയും പ്രത്യാഘാതങ്ങള്‍ നേരിട്ടിട്ടും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ചിന്മയി.

ആരോപണങ്ങള്‍ക്കൊപ്പം വിവാദങ്ങളും ശക്തമായപ്പോള്‍ തനിക്ക് സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി പറഞ്ഞിരുന്നു. അതിന് തെളിവായി കഴിഞ്ഞ ദിവസം ഒരാള്‍ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ചിന്മയി പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍.

നഗ്നചിത്രങ്ങള്‍ അയച്ചു തരാന്‍ ആവശ്യപ്പെട്ട് ഒരു യുവാവ് ചിന്മയിക്ക് സന്ദേശം അയച്ചു. സന്ദേശത്തിന് ചിന്മയി നല്‍കിയ മറുപടിയാണ് രസകരം. ന്യൂഡ് ലിപ്സ്റ്റിക്കുകളുടെ ചിത്രങ്ങളാണ് ചിന്മയി അയാള്‍ക്ക് അയച്ചു കൊടുത്തിരിക്കുന്നത്.

Read more

chinmayi