മീടു ആരോപണ വിധേയനായ സുസി ഗണേഷനൊപ്പം പുതിയ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തീരാമാനിച്ച ഇളയരാജയ്ക്കെതിരെ വ്യാപക വിമര്‍ശനം. സ്ത്രീകളെ ശല്ല്യം ചെയ്യുന്ന ഒരാളെ കുറിച്ച് ഇളയരാജയ്ക്ക് അറിയില്ലേയെന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്. സിനിമ പ്രവര്‍ത്തക ലീന മണി മേഖലയ്ക്കെതിരെ സുസി ഗണേഷന്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം.
സുസി ഗണേഷന്റെ പുതിയ സിനിമയായ ‘വെഞ്ഞം തീര്‍ത്തയട’ എന്ന സിനിമയില്‍ ഇളയരാജ സംഗീതസംവിധാനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടന്നത്. സൂസി ഗണേശനെതിരെയുള്ള ആരോപണത്തെക്കുറിച്ച് ഇളയരാജ അറിഞ്ഞില്ലേ എന്ന് ചിന്മയി ചോദിച്ചു.
വെഞ്ഞം തീര്‍ത്തയട. കൊള്ളാം. ഈ സംവിധായകന്‍ ലീനയോട് ഏറിയും കുറഞ്ഞും ചെയ്യുന്നത് അതാണ്. സംസാരിച്ച സ്ത്രീകളെ ശല്യം ചെയ്യുന്ന ഒരു പീഡകനെ പിന്തുണച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് രാജ സാറിനോ സംഘത്തിനോ അറിയില്ലേ?’ എന്നായിരുന്നു ചിന്മയിയുടെ പ്രതികരണം.
തനിക്ക് സുസി ഗണേഷന്റെ അടുത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി ലീന മണി മേഖല വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ലീന മണിമേഖലയുടെ ആരോപണം നിഷേധിച്ച സുസി ഗണേശന്‍ അവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.