വാടക ഗര്‍ഭധാരണത്തിന്റെ പേരില്‍ നയന്‍താര- വിഘ്‌നേഷ് ദമ്പതികള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് സമാനമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രശസ്ത ഗായിക ചിന്മയി ശ്രീപാദയും ഇതേ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ചിന്മയിക്കും നടനും സംവിധായകനുമായ ഭര്‍ത്താവ് രാഹുലിനും ജൂണിലാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. ഇക്കാര്യം ഇവര്‍ പരസ്യമാക്കാതെ തുടരുകയായിരുന്നു.
പിന്നീട് ചിന്മയി തന്റെ ഇരട്ടക്കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായി. ലോകത്തിലെ ഏറ്റവും നല്ല അനുഭവമെന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞുങ്ങളെ പാലൂട്ടുന്ന ചിത്രം ചിന്മയി പങ്കുവച്ചത്.
ഈ ചിത്രം കണ്ടവരില്‍ ഒരു വിഭാഗം പേര്‍ ചിന്മയി വാടക ഗര്‍ഭധാരണത്തിലൂടെയാണ് അമ്മയായത് എന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു. മാത്രമല്ല, ഇതിന്റെ പേരില്‍ ഇവര്‍ക്കെതിരെ വിമര്‍ശനങ്ങളും തുടങ്ങി.
എന്നാല്‍ ഇതിന് മറുപടിയായി ചിന്മയി മറ്റൊരു ചിത്രം കൂടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു. താന്‍ ഗര്‍ഭിണിയായിരിക്കെ പകര്‍ത്തിയ സെല്‍ഫിയാണ് ചിന്മയി ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ പങ്കുവച്ചത്. ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ എടുത്ത ഏക സെല്‍ഫിയെന്ന അടിക്കുറിപ്പോടെയാണ് ചിന്മയി ചിത്രം പങ്കുവച്ചത്. ഇതോടെ വാടക ഗര്‍ഭധാരണമാണെന്ന വിവാദങ്ങള്‍ക്ക് അന്ത്യമാവുകയായിരുന്നു.