മെഗാഫാമിലിയെ കൊണ്ട് ആര്‍ക്കും ഗുണമില്ലെന്ന് റോജ; അസ്വസ്ഥനായി ചിരഞ്ജീവി, തമ്മിലടി, വിവാദം

വാള്‍ട്ടയര്‍ വീരയ്യ എന്ന തന്റെ പുതിയ സിനിമയുടെ റിലീസിന്റെ തിരക്കുകളിലാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി ഇപ്പോള്‍. നാളെ, ജനുവരി 13ന് ആണ് സിനിമ തിയേറ്ററുകളിലേക്ക് എത്താന്‍ പോകുന്നത്. ജനുവരി 12ന് തിയേറ്ററിലെത്തിയ നന്ദമൂരി ബാലകൃഷ്ണ ചിത്രം ‘വീര സിംഹ റെഡ്ഡി’യോടാണ് ചിരഞ്ജീവി ചിത്രം മത്സരിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ യഥാര്‍ത്ഥ പോര് ബാലയ്യയും ചിരുവും തമ്മില്‍ അല്ല എന്നാണ് ഇപ്പോഴത്തെ വിവരം. തിയേറ്ററുകളില്‍ മത്സരം നടക്കുന്നുണ്ടെങ്കിലും ടോളിവുഡില്‍ ചിരഞ്ജീവിയും നടി റോജയും തമ്മിലാണ് പോര് മുറുകുന്നത്.

ചിരഞ്ജീവിയും റോജയും തമ്മിലുള്ള പോര് മുറുകുന്നതിന്റെ കാഴ്ചകളാണ് മാധ്യമങ്ങളില്‍ അടക്കം നിറയുന്നത്. മെഗാ കുടുംബം ആരെയും സഹായിച്ചിട്ടില്ലെന്നും സ്വന്തം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഉള്‍പ്പെടെ ആര്‍ക്കും സേവനം ചെയ്തിട്ടില്ലെന്നുമാണ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ റോജ അടുത്തിടെ ആരോപിച്ചത്. ഇതിനെതിരെ പരോക്ഷമായി മറുപടി നല്‍കിയിരിക്കുകയാണ് ചിരഞ്ജീവി. വാള്‍ട്ടയര്‍ വീരയ്യയുടെ പ്രമോഷനിടെയാണ് ചിരഞ്ജീവി പ്രതികരിച്ചത്.

”എന്നെ കുറിച്ച് മോശമായി സംസാരിച്ചാലേ ചിലര്‍ ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്ന് വിചാരിക്കുന്നുണ്ട്. തെറ്റായ രീതിയില്‍ അംഗീകാരം തേടുന്നവരാണ് എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് മോശമായി സംസാരിക്കുന്നത്. എന്റെ പേര് ഉപയോഗിക്കാത്ത ആളുകള്‍ ശ്രദ്ധിക്കപ്പെടാറില്ല. ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരെ എല്ലാവരും തിരിച്ചറിയും. ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നപ്പോള്‍ എന്നോട് സൗഹൃദം പുലര്‍ത്തിയവരാണ് ഇപ്പോള്‍ എനിക്കെതിരെ സംസാരിക്കുന്നത്. ഞാന്‍ ആരെയും സഹായിച്ചിട്ടില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും അവര്‍ പറയുന്നു. അവര്‍ എല്ലാം അറിഞ്ഞു കൊണ്ടാണോ അതോ അറിയാതെയാണോ ഇതൊക്കെ സംസാരിക്കുന്നത് എന്ന് മനസിലാകുന്നില്ല. എങ്കിലും ഇതൊന്നും കാര്യമാക്കുന്നില്ല, എനിക്ക് സമാധാനമാണ് വേണ്ടത്. അതുകൊണ്ടാണ് എന്നെ കുറിച്ച് മോശമായി സംസാരിക്കുന്നവരോട് ഒന്നും പറയാത്തത്. എന്ത് പറഞ്ഞാലും ആര്‍ക്കും എന്റെ ശാന്തത ഇല്ലാതാക്കാന്‍ പറ്റില്ല” എന്നാണ് ചിരഞ്ജീവി പറയുന്നത്.

മന്ത്രിയായതിന് ശേഷം റോജ ചിരഞ്ജീവിയുടെ വീട്ടില്‍ പോയി അനുഗ്രഹം വാങ്ങിയിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ ടിക്കറ്റ് വില ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായി സംസാരിച്ച് പരിഹാരം കണ്ടെത്തുകയും ചിരഞ്ജീവി ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് ഒരു ദിവസം ഇരു താരങ്ങളും തമ്മിലുള്ള അടി എന്തിനാണെന്ന കാര്യത്തില്‍ ആശങ്കയില്‍ ആയിരിക്കുകയാണ് ആരാധകര്‍.

അതേസമയം, ഏറെ പ്രതീക്ഷയോടെയാണ് ചിരഞ്ജീവിയുടെ വാള്‍ട്ടയര്‍ വീരയ്യ തിയേറ്ററില്‍ എത്താന്‍ പോകുന്നത്. കാരണം 2017ല്‍ പുറത്തിറങ്ങിയ ‘കൈദി നമ്പര്‍ 150’ക്ക് ശേഷം കരിയറില്‍ ഹിറ്റുകളൊന്നും ചിരഞ്ജീവിക്ക് ഉണ്ടായിട്ടില്ല. 2019ല്‍ ബിഗ് ബജറ്റില്‍ ‘സെയ്‌റാ നരസിംഹ റെഡ്ഡി’ ബോക്‌സോഫീസില്‍ പരാജയമായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എത്തിയ ‘ആചാര്യ’ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നാണ്. മലയാള ചിത്രം ‘ലൂസിഫറി’ന്റെ തെലുങ്ക് റീമേക്ക് ആയി എത്തിയ ‘ഗോഡ്ഫാദര്‍’ എന്ന സിനിമയും വിചാരിച്ചത്ര നേട്ടം കൊയ്തില്ല. ഈ സിനിമയ്ക്കും മുടക്കു മുതല്‍ പോലും തിരിച്ചു കിട്ടിയില്ല. അതുകൊണ്ട് തന്നെ വാള്‍ട്ടയര്‍ വീരയ്യ സ്‌ക്രീനില്‍ വിസ്മയം തീര്‍ക്കും എന്നാണ് ചിരഞ്ജീവി ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Latest Stories

'ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് തഹാവൂര്‍ റാണയെ തൂക്കിലേറ്റിയേക്കും; തിരികെ കൊണ്ടുവരാനുള്ള നിയമ പേരാട്ടം തുടങ്ങിയത് കോണ്‍ഗ്രസ്; ക്രെഡിറ്റ് ആര്‍ക്കും എടുക്കാനാവില്ല'

കേരളത്തില്‍ വിവിധ ഇടങ്ങള്‍ ശക്തമായ വേനല്‍മഴ തുടരും; ആറു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്; തിരുവനന്തപുരത്തെ കടല്‍ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍

CSK VS KKR: തോറ്റാൽ എന്താ എത്ര മാത്രം നാണക്കേടിന്റെ റെക്കോഡുകളാണ് കിട്ടിയിരിക്കുന്നത്, ചെന്നൈ സൂപ്പർ കിങ്സിന്റെ ലിസ്റ്റിലേക്ക് ഇനി ഈ അപമാനങ്ങളും; എന്തായാലും തലയുടെ ടൈം നല്ല ബെസ്റ്റ് ടൈം

KOHLI TRENDING: കോഹ്‌ലി ഫയർ അല്ലെടാ വൈൽഡ് ഫയർ, 300 കോടി വേണ്ടെന്ന് വെച്ചത് ലോകത്തെ മുഴുവൻ വിഴുങ്ങാൻ; ഞെട്ടി ബിസിനസ് ലോകം

CSK UPDATES: ധോണി മാത്രമല്ല ടീമിലെ താരങ്ങൾ ഒന്നടങ്കം വിരമിക്കണം, ചെന്നൈ സൂപ്പർ കിങ്‌സ് പിരിച്ചുവിടണം; എക്‌സിൽ ശക്തമായി ബാൻ ചെന്നൈ മുദ്രാവാക്ക്യം

ആധാര്‍ ഇനി മുതല്‍ വേറെ ലെവല്‍; ഫേസ് സ്‌കാനും ക്യുആര്‍ കോഡും ഉള്‍പ്പെടെ പുതിയ ആപ്പ്

IPL 2025: ഇന്ത്യയിൽ ആമസോണിനെക്കാൾ വലിയ കാട്, അതാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വപ്നം കണ്ട പതിനെട്ടാം സീസൺ; തലയും പിള്ളേരും കളത്തിൽ ഇറങ്ങിയാൽ പ്രകൃതി സ്നേഹികൾ ഹാപ്പി ; കണക്കുകൾ ഇങ്ങനെ

എല്‍പിജി വില വര്‍ദ്ധനവില്‍ ജനങ്ങള്‍ ആഹ്ലാദിക്കുന്നു; സ്ത്രീകള്‍ക്ക് സംതൃപ്തി, വില വര്‍ദ്ധനവ് ജനങ്ങളെ ചേര്‍ത്ത് നിര്‍ത്താനെന്ന് ശോഭ സുരേന്ദ്രന്‍; സര്‍ക്കാസം മികച്ചതെന്ന് നെറ്റിസണ്‍സ്

CSK UPDATES: ഈ ചെന്നൈ ടീമിന് പറ്റിയത് ഐപിഎൽ അല്ല ഐടിഎൽ, എങ്കിൽ ലോകത്ത് ഒരു ടീം ഈ സംഘത്തെ തോൽപ്പിക്കില്ല; അത് അങ്ങോട്ട് പ്രഖ്യാപിക്ക് ബിസിസിഐ; ആവശ്യവുമായോ സോഷ്യൽ മീഡിയ

ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി; വിധിന്യായത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന് കോടതിയുടെ അഭിനന്ദനം