ആരാധകനെ തള്ളിമാറ്റി ചിരഞ്ജീവി, വീഡിയോ പുറത്ത്; വിവാദമാകുന്നു

വിമാനത്താവളത്തില്‍ സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ തള്ളിമാറ്റി തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. സംഭവത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നേരത്തെ തെലുങ്ക് താരം നാഗാര്‍ജുനയുടെ ആരാധകനെ തള്ളിമാറ്റുന്ന വീഡിയോ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകനെ തള്ളിമാറ്റുന്ന ചിരഞ്ജീവിയുടെ വീഡിയോ വിവാദമായിരിക്കുന്നത്.

ചിരഞ്ജീവിയും ഭാര്യ സുരേഖയും സംഘവും എയര്‍പോര്‍ട്ട് ലിഫ്റ്റില്‍ നിന്ന് ഇറങ്ങുന്നതാണ് വീഡിയോയില്‍ കാണാനാവുക. ചിരഞ്ജീവി നടന്നു വരുന്നിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരന്‍ അദ്ദേഹത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതോടെ അയാളെ താരം ശക്തമായി തള്ളി മാറ്റുന്നതാണ് വീഡിയോയിലുള്ളത്.

ഈ വീഡിയോ വിവാദമായതോടെ മെഗാസ്റ്റാറിന്റെ ആരാധകര്‍ ചിരഞ്ജീവിയെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്. പരുഷമായ കാര്യമാണ് നടന്നത്, പക്ഷേ ആളുകള്‍ക്ക് അവരുടേതായ സ്‌പേസ് അനുവദിക്കണം. അവരോടൊപ്പം ഒരു ഫോട്ടോ എടുക്കുന്നതിന് മുമ്പ് കുറഞ്ഞത് അവരോട് ചോദിക്കണം എന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

അതേസമയം, ചിരഞ്ജീവി കുടുംബത്തോടൊപ്പം പാരീസില്‍ നടന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ നിന്നുള്ള തിരിച്ചുവരവിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ നാഗാര്‍ജുനയുടെ ബോഡിഗാര്‍ഡ് ആരാധകനെ തള്ളിമാറ്റിയ വീഡിയോ എത്തിയതോടെ വിവാദത്തിലായിരുന്നു.

എന്നാല്‍ പിന്നീട് നാഗാര്‍ജുന ഇയാളെ നേരില്‍ കണ്ട് ക്ഷമ ചോദിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നടന്മാരായ നാഗാര്‍ജുനയേയും ധനുഷിനേയും കണ്ട് സമീപത്തെ ഒരു കടയിലെ ജീവനക്കാരന്‍ നാഗാര്‍ജുനയ്ക്ക് അടുത്തേക്ക് ചെന്നപ്പോള്‍ തള്ളിമാറ്റുകയായിരുന്നു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍