ആദ്യ ദിനം തന്നെ മോശം അഭിപ്രായം, എന്നാല്‍ ഗംഭീര കളക്ഷന്‍; 'ജയിലറി'ന് മുന്നില്‍ പിടിച്ചുനിന്ന് ചിരഞ്ജീവിയുടെ 'ഭോലാ ശങ്കര്‍'

തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച് എത്തിയതോടെ രണ്ട് ദിനം കൊണ്ട് 150 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ് രജനികാന്തിന്റെ ‘ജയിലര്‍’. ഇതോടെ ജയിലറിന് ഒപ്പം പുറത്തിറങ്ങിയ ചിത്രങ്ങള്‍ കാണാന്‍ വലിയ തോതില്‍ ആളുകള്‍ എത്തുന്നില്ല. എന്നാല്‍ തെലുങ്കില്‍ ചിരഞ്ജീവി ചിത്രം ‘ഭോലാ ശങ്കര്‍’ ചലനം സൃഷ്ടിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിരഞ്ജീവി നായകനായ ഏറ്റവും പുതിയ ചിത്രം ഭോലാ ശങ്കര്‍ വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍. ‘ഗോഡ്ഫാദര്‍’ സിനിമയ്ക്ക് ശേഷം ചിരഞ്ജീവി നായകനായി എത്തിയ ചിത്രമാണ് ഭോല ശങ്കര്‍.

ആഗോള ബോക്‌സോഫീസില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയ ഗ്രോസ് 33 കോടിയാണെന്ന് നിര്‍മ്മാതാക്കളായ എകെ എന്റര്‍ടെയ്ന്‍മെന്റ്‌സ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ആദ്യ ദിനം നെഗറ്റീവ് അഭിപ്രായം ലഭിച്ച ഒരു ചിരഞ്ജീവി ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്.

എന്നാല്‍ വാരാന്ത്യ കളക്ഷനില്‍ ചിത്രത്തിന് ഈ കുതിപ്പ് തുടരാന്‍ സാധിച്ചേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. മെഹര്‍ രമേശ് ആണ് രചനയും സംവിധാനവും. തമന്ന, കീര്‍ത്തി സുരേഷ്, രഘു ബാബു, മുരളി ശര്‍മ്മ, രവി ശങ്കര്‍, വെണ്ണെല കിഷോര്‍, തുളസി, ശ്രീ മുഖി, ബിത്തിരി സതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം