മകള്‍ക്ക് ചിരഞ്ജീവിയുടെ സമ്മാനം; ശ്രീജ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു

നടന്‍ ചിരഞ്ജീവിയുടെ കുടുംബത്തില്‍ നിന്നുമുള്ള പുതിയൊരു വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നടന്‍ തന്റെ ഇളയ മകള്‍ ശ്രീജയ്ക്ക് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ. 35 കോടി വില വരുന്ന വീടാണ് ചിരഞ്ജീവി മകള്‍ക്കായി നല്‍കിയിരിക്കുന്നത്.

മുമ്പ് ഏക്കര്‍ കണക്കിന് സ്വത്തുക്കള്‍ ചിരഞ്ജീവി തന്റെ മക്കളായ സുസ്മിതയ്ക്കും ശ്രീജയ്ക്കും നല്‍കിയിട്ടുണ്ട്.. ഇളയ മകളോട് ഒരു പ്രത്യേക വാത്സല്യവും ചിരഞ്ജീവിക്കുണ്ട്. മകളുടെ വിവാഹജീവിതത്തില്‍ പ്രശ്‌നമുണ്ടായപ്പോഴെല്ലാം ചിരഞ്ജീവി മകള്‍ക്കൊപ്പം നിന്നു,

ശ്രീജയുടെ രണ്ട് വിവാഹ ബന്ധങ്ങളും പരാജയപ്പെടുകയായിരുന്നു. 2007 ലാണ് ശ്രീജ ആദ്യം വിവാഹം കഴിക്കുന്നത്. സിരിഷ് ഭരദ്വാജ് ആയിരുന്നു ആദ്യ ഭര്‍ത്താവ്. എന്നാല്‍ 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. സിരിഷിനെതിരെ ഹരാസ്‌മെന്റ് കേസും ശ്രീജ ഫയല്‍ ചെയ്തു. ഇതിന് പിന്നാലെയാണ് ് ബിസിനസ്സുകാരനായ കല്യാണ്‍ ദേവുമായി ശ്രീജ കൊനിഡൊല അടുപ്പത്തിലാകുന്നത്.

കടുത്ത പ്രണയത്തിലായ ഇരുവരും 2016 ല്‍ വിവാഹം കഴിച്ചു. ബാംഗ്ലൂരില്‍ വെച്ച് ആഡംബര പൂര്‍ണമായിരുന്നു വിവാഹം നടന്നത്. എന്നാല്‍ ഈ വിവാഹവും നീണ്ടു നിന്നില്ല. ഔദ്യോഗിക പ്രസ്താവന പുറത്ത് വിട്ടില്ലെങ്കിലും താരപുത്രി ഈ വിവാഹ ബന്ധവും വേണ്ടെന്ന് വെച്ചത്രെ.

ആദ്യ വിവാഹത്തില്‍ ഒരു മകളും രണ്ടാം വിവാഹത്തിലെ മകളുമുള്‍പ്പെടെ രണ്ട് മക്കളാണ് ശ്രീജയ്ക്ക് ഉള്ളത്. മൂന്നാം വിവാഹത്തിന് ശ്രീജ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു