ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ സര്‍ജയ്ക്കും ഭാര്യയ്ക്കും കോവിഡ്

അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനുമായ ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ധ്രുവ അറിയിച്ചിരിക്കുന്നത്. നേരിയ ലക്ഷണങ്ങളെ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതായും ധ്രുവ ട്വീറ്റ് ചെയ്തു.

“”എനിക്കും ഭാര്യയ്ക്കും കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞങ്ങള്‍ സുഖം പ്രാപിച്ച് ഉടന്‍ തന്നെ തിരിച്ചു വരും. ഞങ്ങളുമായി അടുത്തിടപഴകിയ എല്ലാവരും ടെസ്റ്റ് ചെയ്ത് സുരക്ഷിതരായി തുടരുക”” എന്നാണ് ധ്രുവയുടെ ട്വീറ്റ്.

ജൂണ്‍ 7-ന് ആണ് നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ചിരഞ്ജീവിയുടെ ഓര്‍മ്മകള്‍ മേഘ്‌നയും ധ്രുവയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

കന്നഡയിലെ സൂപ്പര്‍ താരമായ ധ്രുവ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധുവാണ്. അധൂരി, ബഹദുര്‍, ബര്‍ജാരി, പ്രേമ ബരാഹ എന്നിവയാണ് ധ്രുവ വേഷമിട്ട സിനിമകള്‍. രശ്മിക മന്ദാന നായികയാകുന്ന പൊഗരു ആണ് റിലീസിനൊരുങ്ങുന്ന ചിത്രം.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ