തമിഴ്‌നാട്ടിലേക്ക് ചിരഞ്ജീവിയുടെ 'ഗോഡ്ഫാദര്‍'; റിലീസ് പ്രഖ്യാപിച്ചു

മലയാളത്തിന്റെ ബ്ലോക്ബസ്റ്റര്‍ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയിരുന്നു ഒക്ടോബര്‍ 5 ന് തിയറ്ററുകളിലെത്തിയ ഗോഡ്ഫാദര്‍. തിയറ്ററുകളില്‍ മികച്ച പ്രദര്‍ശനവിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രം ഇപ്പോഴിതാ തമിഴ്‌നാട്ടിലേക്കും എത്തുകയാണ്. ഒക്ടോബര്‍ 14 ന് ആണ് ഗോഡ്ഫാദറിന്റെ തമിഴ്‌നാട് റിലീസ്.

മോഹന്‍ രാജ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കാമിയോ റോളില്‍ സല്‍മാന്‍ ഖാനും അഭിനയിച്ചിട്ടുണ്ട്. ഇതോടെ ഒരു പാന്‍ ഇന്ത്യന്‍ അപ്പീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റിലീസ് ദിനം മുതല്‍ തെലുങ്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ ആകെ നേടിയ ഗ്രോസ് 69.12 കോടിയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍.

നാലാം ദിനത്തില്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയതായി ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരുന്നു.

ഗോഡ്ഫാദറിന് ഉത്തരേന്ത്യയില്‍ മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ അവിടെ മറ്റൊരു 600 സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി