ട്രെയ്‌ലര്‍ ഗംഭീരം.. 'മുറ' ടീമിനൊപ്പം ചിയാന്‍ വിക്രം; അഭിനന്ദനങ്ങളുമായി താരം

മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ‘മുറ’ സിനിമയുടെ ട്രെയ്‌ലറിന് ആശംസകളുമായി സൂപ്പര്‍ താരം ചിയാന്‍ വിക്രം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടതിന് ശേഷമാണ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും വിക്രം അഭിനന്ദിച്ചിരിക്കുന്നത്. ആക്ഷന്‍ ഡ്രാമയായ ചിത്രത്തിന്റെ ട്രെയ്‌ലര്‍ തന്നെ മനോഹരമാണെന്നും തിയേറ്ററിലും വന്‍ വിജയം ആകട്ടേ എന്നും അദ്ദേഹം ആശംസിച്ചു.

മുറയുടെ നേരത്തെ റിലീസ് ചെയ്ത ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരുന്നു. വിക്രത്തിന്റെ പുതിയ ചിത്രമായ ‘വീര ധീര ശൂരന്റെ’ മധുര ലൊക്കേഷനിലാണ് നടനെ മുറ താരങ്ങളും സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും നേരില്‍ കണ്ടത്.

No description available.

സിനിമയിലെ പ്രധാന താരങ്ങളായ ഹ്രിദ്ധു ഹാറൂണ്‍, സുരാജ് വെഞ്ഞാറമ്മൂട്, മാല പാര്‍വതി, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, സംവിധായകന്‍ മുസ്തഫ, തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാന്‍ ഫാസില്‍ നാസര്‍, സംഗീത സംവിധായകന്‍ ക്രിസ്റ്റി ജോബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റോണി സക്കറിയ, പിആര്‍ഒ പ്രതീഷ് ശേഖര്‍ എന്നിവര്‍ വിക്രത്തെ കണ്ടു.

തലസ്ഥാനനഗരിയില്‍ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കനി കുസൃതി, കണ്ണന്‍ നായര്‍, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്നത്. നിര്‍മ്മാണം : റിയാ ഷിബു, എച്ച് ആര്‍ പിക്‌ചേഴ്‌സ്, ഛായാഗ്രഹണം : ഫാസില്‍ നാസര്‍.

എഡിറ്റിംഗ് : ചമന്‍ ചാക്കോ, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Read more